കെ.സി.എയും ഐ.എല്‍ ആന്‍ഡ് എഫ്.എസും 12ന് ധാരണാപത്രം ഒപ്പുവെക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര ഏകദിന മത്സരങ്ങള്‍ ഗ്രീന്‍ഫീല്‍ഡില്‍ നടത്തുന്നതുസംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും ഗ്രീന്‍ഫീല്‍ഡിന്‍െറ മേല്‍നോട്ടക്കാരായ ഐ.എല്‍ ആന്‍ഡ് എഫ്.എസും ധാരണാപത്രത്തില്‍ ഒപ്പുവെക്കും. 13 വര്‍ഷത്തേക്കാണ് കരാറെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ടി.സി. മാത്യു മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കേരളത്തിന് ലഭിക്കുന്ന ഐ.പി.എല്‍ അടക്കം ഈ വര്‍ഷം നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങള്‍ക്കും ഗ്രീന്‍ഫീല്‍ഡ് വേദിയാകും. ഗ്രീന്‍ഫീല്‍ഡ് ടെസ്റ്റിനും അനുയോജ്യമാണെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം മേധാവി പ്രകാശ് ദീക്ഷിത് ബി.സി.സി.ഐക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. സ്റ്റേഡിയം സന്ദര്‍ശിച്ച ആസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും ഐ.സി.സി മാച്ച് റഫറിയുമായ ഡേവിഡ് ബൂണും തൃപ്തി അറിയിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.