ദുബൈ: ബംഗ്ലാദേശ് ബൗളര്‍മാരായ അറഫാത്ത് സുന്നിയുടെയും തസ്കിന്‍ അഹ്മദിന്‍െറയും ബൗളിങ് ആക്ഷനില്‍ കുഴപ്പങ്ങളൊന്നുമില്ളെന്ന് കണ്ടത്തെിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി. ആക്ഷനില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ഐ.സി.സി പ്രഖ്യാപനം നടത്തിയത്. ഇരുവര്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ തിരിച്ചത്തൊനാകുമെന്നും വെള്ളിയാഴ്ച ഐ.സി.സി വൃത്തങ്ങള്‍ അറിയിച്ചു.
ബ്രിസ്ബെയ്നിലെ നാഷനല്‍ ക്രിക്കറ്റ് സെന്‍ററില്‍ സെപ്റ്റംബര്‍ എട്ടിന് നടന്ന രണ്ടാമത് പരിശോധനയില്‍ ഇരുവരും പന്തെറിയുമ്പോള്‍ 15 ഡിഗ്രിയില്‍ മാത്രമേ കൈമുട്ട് ഉയര്‍ത്തുന്നുള്ളൂവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ക്രിക്കറ്റ് കൗണ്‍സില്‍ ചട്ടപ്രകാരം അനുവദനീയമാണ്. മാര്‍ച്ചില്‍ നടന്ന ഐ.സി.സി ട്വന്‍റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ ആദ്യ മത്സരത്തിലായിരുന്നു ഇരുവരുടെയും ബൗളിങ് ആക്ഷനില്‍ സംശയമുണ്ടായത്. ചെന്നൈയിലെ ഐ.സി.സി അംഗീകൃത ടെസ്റ്റ് ലാബിലാണ് നേരത്തെ പരിശോധന നടത്തിയത്.
ബാഡ്മിന്‍റണ്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.