ഇതൊരു കെട്ടുകഥയാണോ ചരിത്രമാണോയെന്ന് ക്രിക്കറ്റ് ലോകത്തിന് ഇന്നും ഉറപ്പില്ല. ഒരു പന്തിൽ 286 റൺസ് പിറന്ന മഹാസംഭവം. 1894 ജനുവരി 15ന് ലണ്ടനിൽ നിന്ന് പുറത്തിറങ്ങിയ പാൽ മാൾ ഗസറ്റിലാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച വാർത്ത വന്നത്. ആസ്ട്രേലിയയി ലെ ബേൺബറിയിൽനടന്ന വെസ്റ്റേൺ ആസ്ട്രേലിയ- വിക്ടോറിയ മത്സരത്തിലായിരുന്നു സം ഭവം.
ബാറ്റുചെയ്ത വിക്ടോറിയക്കാരുടെ ഒരു ഷോട്ടിൽ പന്ത് ഗ്രൗണ്ടിനകത്തെ മരച്ച ില്ലയിൽ കുടുങ്ങി. ഫീൽഡിങ് ടീം ‘ബാൾ ലോസ്’ വിളിച്ചെങ്കിലും അമ്പയർ അനുവദിച്ചില്ല. പന്തുകാണുന്നതിനാൽ ‘ബാൾലോസ്’ അല്ലെന്നായിരുന്നു അമ്പയറുടെ വാദം. ഇതോടെ വിക്ടോറിയ ബാറ്റ്സ്മാന്മാർ റൺസിനായി ഒാട്ടം തുടങ്ങി. ഫീൽഡിങ് ടീം മരംമുറിക്കാൻ മഴുതേടിപ്പോയി. പാകമായ മഴുകിട്ടാത്തതിനാൽ അത് വിജയിച്ചില്ല.
ചിലർ പന്തിനെ വെടിവെച്ചിടാൻ തോക്കുമായെത്തി. പിന്നെ തുടർച്ചയായ വെടിവെപ്പായിരുന്നു. ഒടുവിൽ പന്ത് ആർക്കും പിടികൊടുക്കാതെ നിലത്തുവീണു. അപ്പോഴേക്കും വിക്ടോറിയൻ ബാറ്റ്സ്മാന്മാർ ക്രീസിനു കുറുകെ പലവട്ടം ഒാടി. ആറ് കിലോമീറ്ററിലേറെ അവർ ഒാടിയെന്നാണ് കണക്കുകൾ. നേടിയത് 286 റൺസും. ആ ഒരു പന്തിലെ സ്കോറിൽ വിക്ടോറിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തു, കളിയും ജയിച്ചു. ഏറ്റവും ചുരുങ്ങിയ ഇന്നിങ്സ് എന്ന റെക്കോഡും ഇതിനാണ്.
പാൽ മാൾ ഗസറ്റിനെ ഉദ്ധരിച്ച് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ പത്രങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. പക്ഷേ, ക്രിക്കറ്റ് ചരിത്രകാർക്ക് ഇന്നും ഇതത്രവിശ്വാസം പോരാ. കളിനിയമങ്ങളൊന്നും രൂപപ്പെടാത്ത കാലത്തെ ഇൗ കഥ ഒരു െഎതിഹ്യംപോലെ ആരാധകർ വിശ്വസിച്ചുപോരുന്നുവെന്ന് മാത്രം. അതിനാൽ റെക്കോഡുകളുടെ പട്ടികയിൽ ‘ഒരു പന്തിലെ 286 റൺസ്’ പരിഗണിച്ചിട്ടുമില്ല.
ഒരു പന്ത് 17 റൺസ്; റെക്കോഡ് ചാപ്മാന് ഒരു ക്ലബ് മത്സരത്തിൽ ആസ്ട്രേലിയക്കാരനായ ഗാരി ചാപ്മാൻ ഒരു പന്തിൽ 17 റൺസ് ഒാടിയെടുത്താണ് റെക്കോഡ് കുറിച്ചത്. നീണ്ട പുല്ലുകൾക്കിടയിൽ കുടുങ്ങിയ പന്ത് തിരികെയെടുക്കാൻ വൈകിയതോടെ ചാപ്മാൻ റൺസിനായി ഒാട്ടം തുടർന്നു. ഒാവർത്രോയോ നോബാളോ ഇല്ലാതെ പിറന്നത് 17 റൺസ്. 1992ലെ ഗിന്നസ് ബുക് ഒാഫ് റെക്കോഡിൽ ഇതാണ് ഒരു പന്തിലെ ദൈർഘ്യമേറിയ സ്കോറിങ്. പിൽക്കാലത്ത് നോബാളും ലെഗ്ബൈയും ആവർത്തിച്ചതോടെ 17ഉം, 21 റൺസ് ഒരു പന്തിൽ പിറന്നിരുന്നെങ്കിലും ശരിയായ ബൗളിലെ റെക്കോഡ് ചാപ്മാേൻറതു തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.