കൊളംബോ: വിക്കറ്റിന് പിന്നിലെ മിസ്റ്റർ കൂളിന് ഇന്ന് 300ാം ഏകദിനം. പരമ്പരയുടെ ഫലം നിശ്ചയിക്കപ്പെട്ട ലങ്കൻ പര്യടനത്തിലെ നാലാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുേമ്പാൾ കണ്ണുകളെല്ലാം എം.എസ്. ധോണിയിലേക്കാണ്. സചിൻ ടെണ്ടുൽകറടക്കമുള്ള മഹാരഥന്മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ 300 ക്ലബിൽ ഇനി ധോണിയുമുണ്ടാകും. മാസ്മരിക ഇന്നിങ്സ് പുറത്തെടുത്ത് എലീറ്റ് ക്ലബിലേക്കുള്ള പ്രവേശനം ധോണി ആഘോഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സചിന് പുറമെ (463) രാഹുൽ ദ്രാവിഡ് (344), മുഹമ്മദ് അസ്ഹറുദ്ദീൻ (334), സൗരവ് ഗാംഗുലി (311), യുവ്രാജ് സിങ് (304) എന്നിവരാണ് 300 ക്ലബിലെ ഇന്ത്യൻ പ്രതിനിധികൾ. തെൻറ പ്രതിഭയിൽ സംശയിക്കുന്നവർക്ക് മറുപടി നൽകുന്ന ഇന്നിങ്സാണ് കഴിഞ്ഞ കളികളിലെല്ലാം ധോണി പുറത്തെടുത്തത്. പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കൻ സ്പിന്നർ അഖില ധനഞ്ജയയുടെ ഗൂഗ്ളികൾക്ക് മുന്നിൽ മുൻനിര മുട്ടുമടക്കിയപ്പോഴും പ്രതിസന്ധിഘട്ടത്തിൽ കളിക്കേണ്ടത് എങ്ങനെയെന്ന് പുതുതലമുറക്ക് കാണിച്ചുകൊടുക്കലായിരുന്നു മുൻനായകെൻറ ജോലി. എട്ടാം വിക്കറ്റിലിറങ്ങിയ ഭുവനേശ്വർ കുമാറിന് ഒാരോ ബാളിനുശേഷവും നിർദേശങ്ങൾ നൽകി ആത്മവിശ്വാസത്തിെൻറ വൻമരം ഉൗർജസ്വലനായി. ടെസ്റ്റ് കളിക്കുന്നതുപോലെ കളിക്കണം എന്ന ധോണിയുടെ നിർദേശമാണ് ക്രീസിൽ ഏറെ നേരം നിൽക്കാൻ സഹായമായതെന്ന് ഭുവനേശ്വർ മത്സരശേഷം വ്യക്തമാക്കിയിരുന്നു.
വിക്കറ്റിന് പിന്നിലെ േചാരാത്ത കൈകളെ തേടി ഒരു പൊൻതൂവൽ കൂടി കാത്തിരിക്കുന്നുണ്ട്. 99 സ്റ്റമ്പിങ്ങുകളുമായി ശ്രീലങ്കയുടെ കുമാർ സംഗക്കാരയുടെ റെക്കോഡിന് ഒപ്പമെത്തി നിൽക്കുന്ന അദ്ദേഹം, വ്യാഴാഴ്ച ആ റെക്കോഡും സ്വന്തംപേരിൽ ചേർക്കുമെന്നാണ് പ്രതീക്ഷ. ജൂലൈ ഏഴിന് 36ാം ജന്മദിനം ആഘോഷിച്ച മഹി, വിരാട് കോഹ്ലിക്ക് തുണയായി 2019 ലോകകപ്പിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മാച്ച് വിന്നർ എന്ന നിലയിൽ ധോണിക്ക് പകരം വെക്കാൻ ടീം ഇന്ത്യയിൽ മറ്റൊരാളില്ലെന്നും 2019 ലോകകപ്പിൽ അദ്ദേഹം ടീമിലുണ്ടാകണമെന്നുമുള്ള സെവാഗിെൻറ കമൻറ് വിരൽ ചൂണ്ടുന്നതും ഇതിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.