പോർട്ട് എലിസബത്ത്: ഇതായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് കാത്തിരുന്ന നിമിഷം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര വിജയമെന്ന സ്വപ്നസാക്ഷാത്കാരം. നാലാം ഏകദിനത്തിലെ 73 റൺസ് വിജയവുമായി ഒരു കളി ബാക്കിനിൽക്കെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി. ഒപ്പം ഏകദിന റാങ്കിങ്ങിൽ ഒന്നാം നമ്പർ പദവിയും.
പോർട്ട് എലിസബത്തിലെ സെൻറ് ജോർജ് പാർക്കിൽ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമയുടെ സെഞ്ച്വറി മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 42.2 ഒാവറിൽ 201ന് അവസാനിച്ചു.
വിദേശ മണ്ണിലെ റൺവരൾച്ചക്ക് അന്ത്യംകുറിച്ച് േരാഹിത് ശർമ സെഞ്ച്വറികൊണ്ട് കടംവീട്ടിയപ്പോൾ ബൗളർമാർ തങ്ങളുടെ ജോലിയും ഭംഗിയാക്കി. ഹാഷിം അംല (71) വന്മതിലായി നിലയുറപ്പിച്ച അങ്കത്തിൽ വീണ്ടുമൊരിക്കൽക്കൂടി സ്പിന്നർമാരെ ഉപയോഗിക്ക് ഇന്ത്യ കളി പിടിച്ചെടുത്തു. പരമ്പരയിലൂടനീളം ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ അന്തകരായ കുൽദീപ് യാദവും (4 വിക്കറ്റ്), യുസ്വേന്ദ്ര ചഹലും (2) ചേർന്ന് പത്തിൽ ആറു പേരെയും മടക്കി അയച്ചു. ഹാർദിക് പാണ്ഡ്യ രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി. എയ്ഡൻ മർക്രം (32), ഡേവിഡ് മില്ലർ (36), ഹെൻറിച് ക്ലാസൻ (39) എന്നിവരിലൂടെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോൾ കളി കൈവിടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിർണായക സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർമാർ ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു.
ഒടുവിൽ രോഹിത്
ദക്ഷിണാഫ്രിക്കക്ക് മുന്നിൽ കവാത്ത് മറക്കുന്നവൻ എന്ന പേരുേദാഷം മാറ്റിയാണ് രോഹിത് ശർമ ഇന്ത്യൻ ഇന്നിങ്സിെൻറ നെട്ടല്ലായി മാറിയത്. അടിത്തറയൊരുക്കിയ ശിഖർ ധവാനും (23 പന്തിൽ 34) ഇഴഞ്ഞുനീങ്ങിയ വിരാട് കോഹ്ലിയും (54 പന്തിൽ 36) പ്രതിരോധിച്ച് നിന്ന ശ്രേയസ് അയ്യരുമൊഴിച്ചാൽ (37 പന്തിൽ 30) ഇന്ത്യൻ ബാറ്റിങ്ങിൽ രോഹിത് ശർമ മാത്രമായിരുന്നു താരം.
വിദേശ വിക്കറ്റിൽ കൊള്ളരുതാത്തവനെന്ന ചീത്തപ്പേരുമായാണ് പോർട്ട്എലിസബത്തിൽ രോഹിത് ബാറ്റിങ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരെ വിദേശത്ത് 12 മത്സരം കളിച്ചിട്ടും േരാഹിതിെൻറ ആകെ സമ്പാദ്യം 126 റൺസായിരുന്നു. ഇതിനെല്ലാം മറുപടിയൊരുക്കി നാലു സിക്സിെൻറയും 11 ഫോറിെൻറയും അകമ്പടിയോടെ 126 പന്തിലാണ് 115 റൺസെടുത്തത്. തേൻറതല്ലാത്ത കാരണത്താൽ വിരാട് കോഹ്ലിയും രഹാനെയും (എട്ട്) റണ്ണൗട്ടാകുന്നതിന് സാക്ഷിയാവേണ്ടി വന്നതിെൻറ ഭാരവും പേറിയാണ് രോഹിത് ബാറ്റ് ചെയ്തത്. 97ൽ നിൽക്കെ തേർഡ് മാനിൽ ക്യാച്ച് വിട്ടുകളഞ്ഞ തബ്റീസ് ഷംസിക്കുകൂടി നന്ദിപറയണം ഇൗ 17ാം സെഞ്ച്വറിക്ക്.
കഴിഞ്ഞ കളിയിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല ഇന്ത്യൻ ഇന്നിങ്സ്. മികച്ച തുടക്കം കിട്ടിയിട്ടും ഡെത്ത് ഒാവറുകളിൽ ഇഴഞ്ഞുനീങ്ങിയ ഇന്ത്യ അവസാന പത്ത് ഒാവറിൽ നേടിയത് 55 റൺസ് മാത്രം. ജൊഹാനസ്ബർഗിൽ 59 റൺസായിരുന്നു. കൈവിട്ട കളിയിലേക്ക് അപ്രതീക്ഷിതമായി ദക്ഷിണാഫ്രിക്കയെ തിരിച്ചെത്തിച്ചത് ലുങ്കി എൻഗിഡിയുടെ പ്രകടനമാണ്. 51 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത എൻഗിഡിയുടെ 43ാം ഒാവറിൽ രോഹിതും ഹാർദിക് പാണ്ഡ്യയും (പൂജ്യം) തൊട്ടടുത്ത പന്തുകളിൽ മടങ്ങി. പതിവുപോലെ മെല്ലെ തുടങ്ങിയ ധോണി (17 പന്തിൽ 13) കത്തിക്കയറാതെ എരിഞ്ഞടങ്ങി. 20 പന്തിൽ 19 റൺസെടുത്ത ഭുവനേശ്വറായിരുന്നു ഭേദം. കുൽദീപ് (രണ്ട്) പുറത്താവാതെ നിന്നു.
കഴിഞ്ഞ കളിയിൽനിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് കോഹ്ലി ടീമിനെ ഇറക്കിയത്. പരിക്കേറ്റ ഒാൾറൗണ്ടർ മോറിസിന് പകരം സ്പിന്നർ തബ്രിസ് ഷംസി ദക്ഷിണാഫ്രിക്കൻ നിരയിൽ ഇടംപിടിച്ചു. ടോസ് ദക്ഷിണാഫ്രിക്കക്കായിരുന്നെങ്കിലും ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.