കാബൂൾ: ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ചരിത്ര ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അസ്ഗർ സ്റ്റാനിക്സായ് നയിക്കുന്ന ടീമിൽ റാഷിദ് ഖാനടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. അയർലൻഡിനൊപ്പം കഴിഞ്ഞ വർഷമായിരുന്നു അഫ്ഗാനിസ്ഥാന് ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ചത്.
ജൂൺ 14ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അഫ്ഗാെൻറ ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ക്രിക്കറ്റിലെ കുഞ്ഞൻമാർ നേരിടേണ്ടി വരുന്നത് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യയെ ആണെങ്കിലും പൊരുതാനുറച്ച് തന്നെയാണ് അസ്ഗറും സംഘവും എത്തുന്നത്.
സൂപ്പർ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർക്കൊപ്പം പതിനാറംഗ ടീമിൽ ഒരു പതിനെട്ടുകാരൻ പേസറും ഉൾെപട്ടിട്ടുണ്ട്. പ്രധാന പേസ് ബൗളറായിരുന്ന ദൗലത് സദ്രാന് പരിക്കേറ്റതിനാലാണ് വഫാദർ മൊമൻഡ് എന്ന പുതുമുഖ ബൗളർ ടീമിൽ ഇടം പിടിച്ചത്.
അഫ്ഗാനിസ്ഥാൻ ടീം : അസ്ഗർ സ്റ്റാനിക്സായ് (ക്യാപ്റ്റൻ), ജാവേദ് അഹ്മദി, മുഹമ്മദ് ഷഹ്സാദ്, ഇഹ്സാനുള്ള ജന്നത്ത്, റഹ്മത് ഷാ, നസീർ ജമാൽ, ഹഷ്മത്തുള്ള ഷഹ്സാദി, അഫ്സർ സസായ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, സാഹിർ ഖാൻ, ഹംസ ഹൊടക്, സയ്യിദ് അഹമ്മദ് ഷെർസാദ്, യാമിൻ അഹ്മദ്സയ്, വഫാദർ മൊമൻഡ്, മുജീബ് റഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.