ഡറാഡൂൺ: ട്വൻറി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് അവകാശികളായി അഫ്ഗാനിസ്താൻ. ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ അയർലൻഡിനെതിരെ 278 റൺസ് അടിച്ചുകൂട്ടി ട്വൻറി20യിലെ ഏറ്റവും ഉർന്ന സ്കോറിന് ഉടമകളായി. 2016ൽ ആസ്ട്രേലിയ ശ്രീലങ്കക്കെതിരെ നേടിയ 263 റൺസ് എന്ന റെക്കോഡാണ് അഫ്ഗാൻ മറികടന്നത്.
ഒാപണിങ് ബാറ്റ്സ്മാൻ ഹസ്രത്തുല്ല സസായ് 62 പന്തിൽ 16 സിക്സറുകളോടെ 162 റൺസടിച്ച് പുറത്താവാതെ ട്വൻറി20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറെന്ന റെക്കോഡും ചേർത്തു. ഒാപണിങ് വിക്കറ്റിൽ ഉസ്മാൻ ഗനിക്കൊപ്പം (73) പടുത്തുയർത്തിയ 236 റൺസിെൻറ കൂട്ടുകെട്ടും ട്വൻറി20യിലെ ഏറ്റവും ഉയർന്ന പാർട്ണർഷിപ്പായി. ആരോൺ ഫിഞ്ച് -ഡാർസി കൂട്ടുകെട്ടിെൻറ 223 റൺസ് എന്ന റെക്കോഡാണ് മറികടന്നത്. വെറും 42 പന്തിലായിരുന്നു സസായിയുടെ സെഞ്ച്വറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.