ന്യൂഡൽഹി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ െപ്ലയിങ് ഇലവെൻറ അവസാനത്തെ ഒഴിവും നികത്തിയോ? ആസ്ട്രേലിയയിലും ന്യൂസിലൻഡിലും ഇന്ത്യ പരമ്പര ജയിച്ചതിനു പിന്നാലെ അമ്പാട്ടി റായുഡുവിെൻറ ബാറ്റിനെ ചൂണ്ടി ആരാധകർ പറയുന്നു നാലാം നമ്പറിൽ ഇനി ഒഴിവില്ലെന്ന്. ന്യൂസിലൻഡിനെതിരെ അഞ്ചു കളിയിൽ 63.33 ശരാശരിയിൽ 190 റൺസും ആസ്ട്രേലിയക്കെതിരായ രണ്ടു കളിയിലെ പ്രകടനവും ചൂണ്ടിക്കാട്ടിയാണ് റായുഡുവിന് പിന്തുണയേറുന്നത്.
നിലവിലെ ഫോം പരിഗണിച്ചാൽ, ലോകേഷ് രാഹുൽ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ എന്നിവരേക്കാൾ യോഗ്യൻ റായുഡു തന്നെ. കിവികൾക്കെതിരായ അവസാന മത്സരത്തിൽ 113 പന്തിൽ 90 റൺസ് നേടി ഇന്ത്യൻ വിജയത്തിലെ നിർണായക സാന്നിധ്യമായതോടെ റായുഡു ലോകകപ്പ് ടീമിലേക്കുള്ള കുപ്പായവുമുറപ്പിക്കുകയായി. മത്സരത്തിൽ 35 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.
പരമ്പരയിൽ ഇന്ത്യക്കാരെzൻറ ഏറ്റവും ഉയർന്ന സ്കോറുമായിരുന്നു ഇത്. കഴിഞ്ഞ വർഷത്തെ ഏഷ്യാകപ്പിൽ രണ്ട് അർധസെഞ്ച്വറിയുമായി തിളങ്ങിയതും വിദേശ മണ്ണിലെ സ്ഥിരതയുമെല്ലാം പരിഗണിക്കുേമ്പാൾ നാലാം നമ്പറിലെ ഒന്നാമൻ റായുഡു തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.