ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയ്ക്കും രാജ്യസ്നേഹമില്ലെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍എ പന്നാലാല്‍ ഷാകിയ.
രാജ്യസ്നേഹമുണ്ടായിരുന്നുവെങ്കില്‍ ഇരുവരും ഇറ്റലിയില്‍വെച്ച് വിവാഹം നടത്തില്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭോപ്പാലിൽ നിന്നും 214 കിലോമീറ്റർ അകലെയുള്ള ഗുണയിൽ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഹ്ലിയെ യൂത്ത് ഐക്കൺ ആയി കാണാനാവില്ല. ഇന്ത്യയില്‍ നിന്നാണ് കോഹ്ലി പണവും പദവിയും നേടിയത്. എന്നാല്‍ വിവാഹം നടത്തിയത് ഇറ്റലിയിലും. കോടിക്കണക്കിന് പണമാണ് മറ്റ് രാജ്യത്തിന് നല്‍കിയത്- അദ്ദേഹം വ്യക്തമാക്കി.
രാമൻെറ വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യത്ത് തങ്ങളുടെ വിവാഹം നടത്താൻ പറ്റിയ സ്ഥലം കണ്ടെത്താൻ അവർക്ക് സാധിച്ചില്ലെന്നും എം.എൽ.എ കുറ്റപ്പെടുത്തി. ഡിസംബര്‍ പതിനൊന്നിന് ഇറ്റലിയിലെ ടസ്കാനിയില്‍വെച്ചായിരുന്നു വിരാട്-അനുഷ്ക വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.