മുംബൈ: അജിങ്ക്യ രഹാനെയല്ലാതെ മറ്റൊരു ഇന്ത്യൻ താരവും തൻെറ ഉപദേശം തേടാറില്ലെന്ന് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. എന്നോട് ഉപദേശം തേടി ഇപ്പോൾ ആരും വരാറില്ല. സചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സേവാഗ്, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർ എന്നിൽ നിന്നും ഉപദേശം തേടിയിരുന്നു. ഇന്നത്തെ തലമുറ വ്യത്യസ്തമാണ്. അജിങ്ക്യ രഹാനെ മാത്രമാണ് വരാറുള്ളത്- ആജ് തക് ചാനലിനോട് ഗവാസ്കർ വെളിപ്പെടുത്തി.
ടെസ്റ്റ് മത്സരങ്ങളിലെ ശിഖർ ധവാൻെറ പ്രകടനത്തിനെതിരെ ഗവാസ്കർ രംഗത്തെത്തി. അദ്ദേഹത്തിൻറെ കളി ശൈലിയിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം വിചാരിക്കുന്നില്ല. ഇതുവരെ വിജയിച്ച കളി ശൈലിയിൽ ശിഖർ വിശ്വസിക്കുന്നു.ഏകദിനത്തിലെ കളിയല്ല ടെസ്റ്റിലെന്നും ഗവാസ്കർ ഒാർമിപ്പിച്ചു. ഒരു കളിക്കാരൻ മാനസികാരോഗ്യമാവുന്നത് വരെ, വിദേശ പിച്ചിൽ ചുവന്ന പന്തുകളെ നേരിടുന്നതിൽ പ്രതിസന്ധി നേരിടുക ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 26,13 എന്നിങ്ങനെയായിരുന്നു ശിഖർ ധവാൻറെ ഒന്നാം ടെസ്റ്റിലെ സ്കോർ.
ഹർദിക് പാണ്ഡ്യയെ കപിൽ ദേവുമായി താരതമ്യം ചെയ്യുന്നതിനെയും ഗവാസ്കർ വിമർശിച്ചു. കപിൽ ദേവിനെ ആരുമായും താരതമ്യം ചെയ്യരുത്. കപിൽ ഒരു തലമുറയുടെ മാത്രം കളിക്കാരനല്ല, സചിനെപ്പോലയും ബ്രാഡ്മാനെപ്പോലെയുമുള്ള താരമാണ്.
പൂജാരയെ ഒന്നാം ടെസ്റ്റിൽ ഉൾപെടുത്താതിരുന്ന തീരുമാനത്തെയും ഗവാസ്കർ വിമർശിച്ചു. പ്രത്യേക തയ്യാറെടുപ്പുകൾ എടുക്കാതെയാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തിയതെന്ന് ഗവാസ്കർ രൂക്ഷ വിമർശമുന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.