ആക്ര: ഘാനയുടെ സൂപ്പർതാരം അസമാവോ ഗ്യാൻ രാജ്യാന്തര ഫുട്ബാളിൽനിന്നു വിരമിച്ചു. ക്യാ പ്റ്റൻ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിനു പിന്നാലെയാണ് ഘാനയുടെ ഒന്നാം നമ്പർ ഗോ ൾസ്കോററായ ഗ്യാനിെൻറ രാജി.
ആഫ്രിക്കൻ നേഷൻസ് കപ്പിന് ജൂണിൽ കിക്കോഫ് കുറിക്കാനിരിക്കെയുള്ള വിരമിക്കൽ ആരാധകരെ ഞെട്ടിച്ചു. ആന്ദ്രെ അയേവിനെ ക്യാപ്റ്റനായി തീരുമാനിച്ച സാഹചര്യത്തിൽ ടീമിൽ തെൻറ ആവശ്യമില്ലെന്ന് അറിയിച്ചാണ് ഗ്യാനിെൻറ വിരമിക്കൽ.
2017 സെപ്റ്റംബറിൽ േലാകകപ്പ് യോഗ്യതാമത്സരത്തിൽ കളിച്ചശേഷം ഗ്യാൻ ദേശീയ ടീമിലെത്തിയിട്ടില്ല. 17ാം വയസ്സിൽ ദേശീയ ടീമിലെത്തിയ ഗ്യാൻ 106 മത്സരങ്ങളിൽ 51 ഗോളുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.