അഡ്ലെയ്ഡ്: പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിച്ച് ആഷസ് പരമ്പരയിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ മികച്ച ടോട്ടൽ പടുത്തുയർത്തിയതിെൻറ ആവേശത്തിൽ ഡിക്ലയർ പ്രഖ്യാപിച്ച ഒാസീസ് രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞപ്പോൾ കളി ആൻറിക്ലൈമാക്സിലേക്ക്. അഞ്ചാം ദിനമായ ബുധനാഴ്ച ഇംഗ്ലണ്ട് ക്രീസിലെത്തുേമ്പാൾ വിജയം ആറ് വിക്കറ്റ് ബാക്കിനിൽക്കെ 178 റൺസ് അകലെ. സ്കോർ: ആസ്ട്രേലിയ: 442/8ഡിക്ല, 138. ഇംഗ്ലണ്ട് 227, 176/4.
ഒന്നാം ഇന്നിങ്സിൽ 215 റൺസ് ലീഡ് നേടിയ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ വെറും 138 റൺസിന് ഒാൾഒൗട്ടായതോടെയാണ് കളിയുടെ ഗതി മാറിയത്. അഞ്ചു വിക്കറ്റ് നേട്ടവുമായി കളം വാണ ജെയിംസ് ആൻഡേഴ്സനും നാലു വിക്കറ്റ് ്വീഴ്ത്തിയ ക്രിസ് വോക്സും നിറഞ്ഞാടിയപ്പോൾ ഒാസീസിെൻറ മുൻനിരയും മധ്യനിരയും ആയുധംവെച്ച് കീഴടങ്ങി. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഷോൺ മാർഷിനെ വോക്സ് 19ന് മടക്കി അയച്ചു. ഉസ്മാൻ ഖാജ (20), മിച്ചൽ സ്റ്റാർക്സ് (20)എന്നിവരാണ് ആതിഥേയ നിരയിലെ ടോപ് സ്കോറർ. നായകൻ സ്റ്റീവൻ സ്മിത്ത് (6) ഒറ്റയക്കത്തിൽ മടങ്ങി.
353റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ട് നാലിന് 176 റൺസ് റൺസ് എന്ന നിലയിലാണ് നാലാം ദിനം പിരിഞ്ഞത്. നായകൻ ജോ റൂട്ടും (67), ക്രിസ് വോക്സുമാണ്(5) ക്രീസിൽ. അലസ്റ്റർ കുക്ക് (16), മാർക് സ്റ്റോൺമാൻ (36), ജെയിംസ് വിൻസെ (15), ഡേവിഡ് മലൻ (29) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.