54 ടെസ്​റ്റുകളിൽ 300 വിക്കറ്റ്​;​ അശ്വിന്​ റെക്കോർഡ്​

നാഗ്​പൂർ: രണ്ടാം ടെസ്​റ്റിൽ മിന്നുന്ന വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീം നിരവധി ​റെക്കോർഡുകളും സൃഷ്​ടിച്ചാണ്​ നാഗ്​പൂരിൽ നിന്നും മടങ്ങുന്നത്​. വിരാട്​ ​കോഹ്​ലിക്ക്​ പുറമെ രവിചന്ദ്ര അശ്വിനും ത​​​െൻറ കരിയറിൽ പുതിയ പൊൻതൂവൽ ചാർത്തിയിരിക്കുകയാണ്​.

ടെസ്​റ്റിൽ വേഗത്തിൽ 300 വിക്ക്​റ്റ്​ നേടുന്ന താരമാണ്​ ഇനിമുതൽ ഇൗ തമിഴ്​നാട്ടുകാരൻ. 54 ടെസ്​റ്റിൽ നിന്നും 300 വിക്കറ്റുകൾ നേടിയ ഇൗ വല​െങ്കയ്യൻ ഒാഫ്​ സ്​പിന്നർ ആസ്​ട്രേലിയയുടെ വിഖ്യാത ബൗളർ ഡെന്നിസ്​ ലില്ലിയുടെ ​റെക്കോർഡാണ്​ തകർത്തത്​. 56 മാച്ചുകളിൽ നിന്നുമാണ്​ ലില്ലി 300 വിക്കറ്റ്​ നേട്ടം കൊയ്​തത്​.

നാഗ്​പൂർ​ ടെസ്​റ്റിലെ നാലാം ദിനമായ ഇന്ന്​ ലങ്കയുടെ നാല്​ വിക്കറ്റ്​ കൊയ്​താണ്​ അശ്വിൻ കരിയറിലെ വിക്കറ്റ്​ നേട്ടം മുന്നൂറിലെത്തിച്ചത്​.
നേരത്തെ ലില്ലിയുടെ വേഗത്തിലു​ള്ള 250 വിക്കറ്റ്​ നേട്ടമെന്ന റെക്കോർഡും അശ്വിൻ തകർത്തിരുന്നു. 45 ടെസ്​റ്റുകളിൽ നിന്നുമാണ്​ അശ്വിൻ 250 ലേക്കെത്തിയത്​. അതേ സമയം ​250 വിക്കറ്റ്​ നേടാൻ ലില്ലിക്ക്​ 48 ടെസ്​റ്റ്​ കളിക്കേണ്ടി വന്നു.

Tags:    
News Summary - Aswin got record in second test-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.