മെൽബൺ: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് വിക്കറ്റ് അകലെ ഇന്ത്യയെ കാത്തിരിക്കുന്നത് ജയം. രണ്ടാം ഇന്നിങ്സ ിൽ 399 റൺസ് പിന്തുടർന്നിറങ്ങിയ കംഗാരുക്കൾ നാലാംദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെ ടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാന്‍ അവര്‍ക്ക് ഇനി 141 റണ്‍സ് കൂടി വേണം. 103 പന്തില്‍ 61 റണ്‍സ ുമായി കമ്മിന്‍സും ആറു റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍. വാലറ്റത്ത് കമ്മിന്‍സ് പിടിച്ചുനിന്നതോടെ മത്സരം അഞ്ചാം ദിവസത്തിലേക്ക് നീണ്ടു. ജഡേജ മൂന്നും ഷമിയും ബുമ്രയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പാറ്റ് കമ്മിൻസ്(61), ഷോൺ മാർഷ്(44) എന്നിവർ മാത്രമാണ് ആസ്ട്രേലിയൻ നിരയിൽ പിടിച്ചുനിന്നത്. മാർകസ് ഹാരിസ്(13), ഫിഞ്ച്(3), ഉസ്മാൻ ഖ്വാജ(33), ട്രാവിസ് ഹെഡ്(34), മിച്ചൽ മാർഷ്(10), ടിം പെയ്ൻ(26) എന്നിവർക്ക് കാര്യമായി തിളങ്ങാനായില്ല.
രാവിലെ രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. 42 റൺസെടുത്ത മായങ്ക് അഗർവാളും 33 റൺസെടുത്ത റിഷഭ് പന്തും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 27 റൺസ് വിട്ടു കൊടുത്ത് ആറ് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് ഒാസീസ് നിരയിൽ തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.