പ്രൊവിഡൻസ്: ബാബർ അസാമിെൻറ സെഞ്ച്വറി ഇന്നിങ്സിനും (125) ഹസൻ അലിയുടെ മാന്ത്രിക ബൗളിങ്ങിനും തടയിടാൻ വെസ്റ്റിൻഡീസ് പരാജയപ്പെട്ടതോടെ രണ്ടാം ഏകദിനത്തിൽ പാകിസ്താന് മികച്ച വിജയം. 74 റൺസിനാണ് പാകിസ്താൻ ആതിഥേയരെ തോൽപിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. ഇതോെട മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇരു ടീമുകൾക്കും നിർണായകമാവും. സ്കോർ: പാകിസ്താൻ-282/5, വിൻഡീസ് 208ന് ഒാൾഒൗട്ട്.
ടോസ് നേടിയ വിൻഡീസ് പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപണർമാരായ അഹ്മദ് ഷെഹ്സാദും (5) കമ്രാൻ അക്മലും (21) എളുപ്പം പുറത്തായതോടെ പതറിയ പാകിസ്താനായി ബാബർ അസാമും (125) ഇമാദ് വസീമും (43*) ടീം സ്കോർ ഉയർത്തുകയായിരുന്നു. ഒടുവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 282 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.