മുംബൈ: 2011ൽ ഇന്ത്യയെ ഏകദിന കിരീടമണിയിച്ച ഗാരി കേഴ്സറ്റൻ പരിശീലക കുപ്പായത്തിൽ വന ിതാ ടീമിനൊപ്പം ചേരുമോ? വ്യാഴാഴ്ച നടക്കുന്ന വനിതാ ക്രിക്കറ്റ് ടീം കോച്ചിങ് അഭിമുഖത്തിൽ ഏറ്റവും സാധ്യത ഇൗ മുൻ ദക്ഷിണാഫ്രിക്കൻ നായകനാണ്.
ബി.സി.സി.െഎക്ക് അപേക്ഷ സമർപ്പിച്ച 28 പേരിൽനിന്ന് തെരഞ്ഞെടുത്ത 10 പേരെയാണ് വ്യാഴാഴ്ച അഭിമുഖത്തിനായി ക്ഷണിച്ചത്. കേഴ്സറ്റനു പുറമെ മറ്റൊരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററായ ഹെർഷൽ ഗിബ്സ്, സ്ഥാനമൊഴിഞ്ഞ കോച്ച് രമേഷ് പവാർ, മുൻ ഇന്ത്യൻ താരങ്ങളായ ഡബ്ല്യൂ.വി രാമൻ, വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകർ, മുൻ അയർലൻഡ് താരം ട്രെൻറ് ജോൺസ്റ്റൺ, പാകിസ്താൻ വനിതാ ടീം കോച്ച് മാർക് കോൾസ്, മുൻ ഇംഗ്ലണ്ട് താരം ദിമിത്രി മസ്കരാനസ്, ആസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് എന്നിവരാണ് പട്ടികയിലുള്ളത്. കേരള കോച്ചായ ഡേവ് വാട്മോറിനെ ഒഴിവാക്കി.
ഇന്ത്യയിൽ നിന്നുള്ളവർ നേരിട്ടും, വിദേശ അപേക്ഷകർ സ്കൈപ് വഴി വിഡിയോയിലും അഭിമുഖത്തിന് ഹാജരാവും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ്, മുൻ സീനിയർ ടീം കോച്ച് അൻഷുമൻ ഗെയ്ക്വാദ്, മുൻ ഇന്ത്യൻ താരം ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ പാനലാണ് അഭിമുഖം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.