മുംബൈ: സി.ഇ.ഒ രാഹുൽ ജോഹ്റിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് ബി.സി.സി.െഎ. ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.െഎ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നു. ജോഹ്റിക്കെതിരായ ആരോപണങ്ങൾ കെട്ടിചമച്ചതാണെന്നാണ് സമിതി റിപ്പോർട്ട് നൽകി.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി ജോഹ്റി അവധിയിലാണ്. ബി.സി.സി.െഎയിൽ തിരികെ പ്രവേശിപ്പിക്കുന്നതിന് ഭരണസമിതി തലവൻ വിനോദ് റായി അനുമതി നൽകി. ജോഹ്റിയെ തകർക്കുന്നതിനായി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ കെട്ടിചമക്കുകയായിരുന്നുവെന്ന് സമിതിയുടെ തലവൻ റിട്ടയേർഡ് ജസ്റ്റിസ് രാകേഷ് ശർമ വ്യക്തമാക്കി.
രാകേഷ് ശർമ്മയെ കൂടാതെ ഡൽഹി വനിതാ കമീഷൻ ചെയർപേഴ്സൺ ബർഖ സിങ്, അഭിഭാഷകയും ആക്ടിവിസ്റ്റുമായ വീണ ഗൗഡ തുടങ്ങിയവരും അന്വേഷണ സമിതിയിൽ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.