മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ (ഐ.പി.എൽ) ട്വൻറി20 ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കി യ ബി.സി.സി.ഐ വീണ്ടുമൊരു വിപ്ലവാത്മക മാറ്റത്തിലൂടെ മത്സരം കൂടുതൽ ചടുലമാക്കുന്നു. ക ളിയുടെ ഗതിതന്നെ മാറ്റാൻ കാരണമായേക്കാവുന്ന ‘പവർ പ്ലെയർ’ ആശയമാണ് വരും സീസണിൽ നടപ്പാക്കാനൊരുങ്ങുന്നത്. വിക്കറ്റ് വീണ ശേഷവും ഓവറിെൻറ അവസാനത്തിലും സബ്സ്റ്റിറ്റ്യൂട്ട് പ്ലെയറെ (പവർ പ്ലെയർ) കളത്തിലിറക്കാൻ ടീമുകളെ അനുവദിച്ചാണ് പുതുപരീക്ഷണം.
പവര്‍ പ്ലെയറിലൂടെ ക്രിക്കറ്റിലെ പ്ലെയിങ് ഇലവനെന്ന പരമ്പരാഗത വ്യവസ്ഥ പൊളിച്ചടുക്കപ്പെടും. നിലവില്‍ മത്സരത്തിനുമുമ്പ് കളത്തിലിറങ്ങാൻ പോകുന്ന 11 താരങ്ങളുടെ പട്ടിക (പ്ലെയിങ് ഇലവന്) ടീമുകള്‍ പുറത്തുവിടണമെന്ന് ചട്ടമുണ്ട്. പ്ലെയിങ് ഇലവനിലെ താരങ്ങള്‍ക്കു മാത്രമാണ് കളിക്കാന്‍ യോഗ്യത.
പുതിയ വ്യവസ്ഥ നടപ്പാവുന്നതോടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിക്കുന്നതിനു പകരം ടീമുകള്‍ക്ക് 15 അംഗ സ്ക്വാഡിെൻറ വിവരങ്ങള്‍ പുറത്തുവിട്ടാൽ മതി. ഐ.പി.എല്ലിനുമുമ്പ് മുഷ്താഖ് അലി ടൂര്‍ണമെൻറിൽ മാറ്റം പരീക്ഷിക്കാനാണ് ബി.സി.സി.ഐ തീരുമാനം. ചൊവ്വാഴ്ച നടക്കുന്ന ഐ.പി.എൽ ഭരണസമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.