കൊൽക്കത്ത: മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ്. സൗരവിൻെറ മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാഷിഷ് ഗാംഗുലിക്കും ഭാര്യക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പശ്ചിമബംഗാൾ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
സ്നേഹാഷിഷിൻെറ ഭാര്യയുടെ മാതാവിനും പിതാവിനുമാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. നാല് പേരും കോവിഡ് ലക്ഷണങ്ങളോടെ വീട്ടിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എല്ലാവരെയും സ്വകാര്യ നഴ്സിങ് ഹോമിലേക്ക് മാറ്റി. എന്നാൽ, ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
നേരത്തെ കോവിഡിന് മരുന്ന് കണ്ടെത്തുകയാണെങ്കിൽ ക്രിക്കറ്റ് മൽസരങ്ങൾ പുനഃരാരംഭിക്കാമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. അടുത്ത ആറ് അല്ലെങ്കിൽ ഏഴ് മാസങ്ങൾക്കുള്ളിൽ കോവിഡിന് മരുന്ന് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ കാര്യങ്ങൾ പഴയ നിലയിലെത്തുമെന്നായിരുന്നു ഗാംഗുലിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.