ന്യൂഡൽഹി: ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിച്ച ഹൈകോടതി വിധിയില്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ബി.സി.സി.ഐ. ബി.സി.സി.ഐയുടെ നിയമവിഭാഗം ഇക്കാര്യത്തിൽ പഠനം നടത്തിയ ശേഷം ഉചിതമായ വേദിയിൽ പ്രതികരിക്കുമെന്നും ബി.സി.സി.ഐ വക്താവ് വ്യക്തമാക്കി.
ഒത്തുകളിക്കേസിൽ കുറ്റക്കാരനാണെന്ന് ആരോപിച്ച് ശ്രീശാന്തിന് ബി.സി.സി.െഎ ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേസിൽ ശ്രീശാന്തിനെ ഡൽഹി കോടതി വെറുതെ വിട്ട സാഹചര്യത്തിൽ ബി.സി.സി.െഎയുടെ വിലക്ക് തുടരേണ്ട ആവശ്യമില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു.ശ്രീശാന്തിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി ബി.സി.സി.െഎയുടെ ഉത്തരവും റദ്ദാക്കിയിരുന്നു. ബി.സി.സി.െഎ സുതാര്യമായി പ്രവർത്തിക്കണം. ജിജു ജനാർദ്ദനെൻറ കുറ്റസമ്മത െമാഴി വിശ്വാസ്യയോഗ്യമല്ല. ഫോൺ സംഭാഷണവും വിശ്വാസത്തിെലടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒത്തുകളിക്കേസിൽ ഡൽഹി കോടതി വെറുതെ വിട്ടിട്ടും ബി.സി.സി.െഎ അച്ചടക്കസമിതി ആജീവനാന്ത വിലക്ക് തുടരുകയാണെന്ന് കാണിച്ചാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ഐ.പി.എല്‍ ആറാം സീസണില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013 ഒക്ടോബറിലാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മല്‍സരങ്ങളിലുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയതിന് പുറമെ ബി.സി.സി.ഐയുടെ കീഴിലുളള സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും ശ്രീശാന്തിനെ തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.