തിരുവനന്തപുരം: ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് മത്സരം കാണാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ കാണികൾ ക്ക് തേനീച്ച കുത്തേറ്റു. അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 13 വയസുള്ള ഒരു കുട്ടിയുമുണ് ട്.
ഇന്ത്യ എ- ഇംഗ്ലണ്ട് ലയൺസ് നാലാം പോരാട്ടം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഗാലറിയുടെ മുകൾ ഭാഗത്ത് ഇരുന്നവർക്കാണ് തേനീച്ചകളുടെ കുത്തേറ്റത്. കാണികൾക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. ഗാലറിയിലിരുന്ന ഒരാൾ തേനീച്ചക്കൂട് ഇളക്കിയതോടെ പുറത്തെത്തിയ തേനീച്ചകൾ കാണികളെ കുത്തുകയിരുന്നു.
ഗ്യാലറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഇവരെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. തേനീച്ച ഇളകിയതിനെ തുടര്‍ന്ന് അര മണിക്കൂറോളം കളിയും നിര്‍ത്തിവെച്ചു. ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മൈതാനത്തു തേനിച്ചയുടെ ആക്രമണം ഉണ്ടായ ഭാഗത്തായിരുന്നു നിന്നിരുന്നത്. തേനിച്ച ഇളകിയതോടെ ദ്രാവിഡ് അവിടെ നിന്ന് ഓടി മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.