ക്രൈസ്റ്റ്ചർച്ചിൽ: വൈരം കളിക്കളത്തിൽ മാത്രം നിലനിർത്തി കളത്തിന് പുറത്ത് അർഹി ക്കുന്നവർക്ക് അംഗീകാരം നൽകാൻ മടികാണിക്കാത്ത ന്യൂസിലൻഡ് വീണ്ടും കൈയടി നേടുകയാ ണ്. രാജ്യത്തിെൻറ കന്നി ലോകകപ്പ് കിരീടം തട്ടിത്തെറുപ്പിച്ച ന്യൂസിലൻഡ് വംശജനായ ഇംഗ്ലണ്ട് ഒാൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ‘ന്യൂസിലൻഡർ ഒാഫ് ദ ഇയർ’ അവാർഡിന് നാമനിർദേശം ചെയ്താണ് അവർ ഞെട്ടിച്ചത്.
ന്യൂസിലൻഡ് നായകനും ടൂർണമെൻറിലെ താരവുമായ കെയ്ൻ വില്യംസണാണ് സ്റ്റോക്സിനൊപ്പം മത്സരരംഗത്തുള്ളത്. ഫൈനലിൽ സ്റ്റോക്സിെൻറ പ്രകടന മാണ് ഇംഗ്ലീഷുകാർക്ക് കന്നി കിരീടം സമ്മാനിച്ചത്. ക്രൈസ്റ്റ്ചർച്ചിലായിരുന്നു സ്റ്റോക്സിെൻറ ജനനം. റഗ്ബി ടീമിനെ പരിശീലിപ്പിക്കുന്നതിനായി പിതാവ് ഇംഗ്ലണ്ടിലേക്കു പോയതോടെയാണ് താരം ന്യൂസിലൻഡ് വിട്ടത്. റഗ്ബി കോച്ചായ പിതാവ് തിരികെ ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കിയെങ്കിലും സ്റ്റോക്സ് ഇംഗ്ലണ്ടിൽ തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.