ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലക സ്ഥാനത്തേക്കുള്ള ക്രിക്കറ്റ് ഉപദേശക സമിതിയുടെ നിയമനം ഭരണസമിതി വെട്ടി. സൗരവ് ഗാംഗുലിയുടെ ഇഷ്ടക്കാരനായി ബൗളിങ് കോച്ചായ മാറിയ സഹീർ ഖാെൻറ നിയമനം തള്ളിയ ബി.സി.സി.െഎ ഭരണസമിതി ശാസ്ത്രിയുടെ കൂട്ടുകാരനായ ഭരത് അരുണിനെ ബൗളിങ് കോച്ചാക്കാൻ നിർദേശിച്ചു. രവി ശാസ്ത്രിയുടെ നിർദേശം പരിഗണിച്ചാണിത്. കോച്ചായി നിയമിച്ചതിനു പിന്നാലെരവി ശാസ്ത്രി സഹീർ ഖാെൻറ നിയമനത്തെ വിമർശിച്ചിരുന്നു. വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സഹീറിെൻറയും വിദേശ പര്യടനത്തിലെ ബാറ്റിങ് കോച്ചായ രാഹുൽ ദ്രാവിഡിെൻറയും നിയമനത്തിന് അംഗീകാരം നൽകിയില്ല. നേരത്തേ ടീം ഡയറക്ടറായിരിക്കെ ശാസ്ത്രിയുടെ ബൗളിങ് കോച്ചായിരുന്നു ഭരത് അരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.