ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നുള്ള മീഡിയം പേസർ ബൗളർ ഭാരത് അരുൺ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി നിയമിച്ചു. രവിശാസ്ത്രിയുടെ പരിശീലകനായുള്ള കാലാവധി അവസാനിക്കുന്ന 2019 ലോകകപ്പ് വരെയാവും അരുൺ സ്ഥാനത്ത് തുടരുക. സഞ്ജയ് ബംഗാറിനെ ബാറ്റിങിെൻറ സഹ പരിശീലകനായും തെരഞ്ഞെടുത്തു. ആർ ശ്രീധറായിരിക്കും ഫീൽഡിങ് പരിശീലകൻ.
എന്നാൽ ടീമിൽ രാഹുൽ ദ്രാവിഡിെൻറയും സഹീർ ഖാെൻറയും സ്ഥാനത്തെ കുറിച്ച് വാർത്തകളൊന്നും പുറത്ത് വന്നിട്ടില്ല. നേരത്തെ സൗരവ് ഗാംഗുലി, സചിൻ ടെൻഡുൽക്കർ, വി.വി.എസ് ലക്ഷ്മ്ൺ എന്നിവരുൾപ്പെട്ട സമിതി സഹീറിനെ ബൗളിങ് പരിശീലകനാക്കാനും ദ്രാവിഡിനെ വിദേശ പര്യടനങ്ങളിലേക്കുള്ള ബാറ്റിങ് പരിശീലകനായി നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനത്തിൽ രവിശാസ്ത്രിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.
രവിശാസ്ത്രിയുടെ താൽപ്പര്യമനുസരിച്ച് മാത്രമേ പുതിയ ബോളിങ് പരിശീലകനെ തെരഞ്ഞെടുക്കു എന്ന് സുപ്രീംകോടതി നിയമിച്ച ബി.സി.സി.െഎയുടെ ഭരണസമിതി തലവൻ വിനോദ് റായ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.