മുംബൈ: രവി ശാസ്ത്രിയുടെ പിടിവാശി ജയിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ബൗളിങ് കോച്ചായി ഭരത് അരുണിനെ നിയമിച്ചുകൊണ്ട് ബി.സി.സി.െഎ തീരുമാനം. മുഖ്യ കോച്ചായി നിയമിതനായ രവി ശാസ്ത്രിയുടെ പരിശീലകസംഘത്തിൽ മുൻ ഇന്ത്യൻ പേസർ സഹീർഖാനെ ബൗളിങ് േകാച്ചായി നിയമിക്കാനായിരുന്നു സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽകർ, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം. എന്നാൽ, ശാസ്ത്രി എതിർപ്പുമായി രംഗത്തെത്തിയതോടെ ബി.സി.സി.െഎയും സുപ്രീംകോടതി നിമയിച്ച ക്രിക്കറ്റ് ഭരണസമിതിയും സഹീറിനെ വെട്ടി ഭരത് അരുണിെൻറ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു.
രവി ശാസ്ത്രി ടെക്നികൽ ഡയറക്ടറായിരിക്കെ ബൗളിങ് കോച്ചായിരുന്നു മുൻ ഇന്ത്യൻ താരമായ ഭരത് അരുൺ. രണ്ടാം വരവിൽ രണ്ടുവർഷത്തേക്കാണ് നിയമനം. കോച്ചും സഹായികളും തമ്മിൽ മികച്ച ബന്ധം നിലനിൽക്കണമെന്നതിെൻറ അടിസ്ഥാനത്തിലാണ് ശാസ്ത്രി ആവശ്യപ്പെട്ടവരെ പരിശീലകസംഘത്തിൽ ഉൾപ്പെടുത്തിയതെന്ന് ബോർഡ് ആക്ടിങ് പ്രസിഡൻറ് സി.കെ. ഖന്ന അറിയിച്ചു.
സഞ്ജയ് ബംഗാറിനെ അസി. കോച്ചായും ആർ. ശ്രീധറിനെ ഫീൽഡിങ് കോച്ചായും നിലനിർത്താൻ തീരുമാനിച്ചു. 2019 ലോകകപ്പ് വരെയാണ് നിയമനം. സഹീർഖാനെ വിദേശ പര്യടനങ്ങളിലെ ബൗളിങ് ഉപദേശകനായി നിയമിച്ചു. അതേസമയം, ബാറ്റിങ് കൺസൾട്ടൻറായി പ്രഖ്യാപിച്ച രാഹുൽ ദ്രാവിഡിെൻറ നിയമനത്തിൽ ബി.സി.സി.െഎ വ്യക്തത നൽകിയില്ല.
വിരാട് കോഹ്ലിയുടെ പിന്തുണയോടെ ശാസ്ത്രി കോച്ചായെത്തുേമ്പാൾ സഹപരിശീലകരെ നിയമിക്കാനുള്ള അനുമതി അദ്ദേഹത്തിന് നൽകരുതെന്ന ഗാംഗുലിയുടെ തന്ത്രമാണ് ഇപ്പോൾ വെട്ടിമാറ്റപ്പെട്ടത്. എന്നാൽ, സഹീറിനെയും ദ്രാവിഡിനെയും ഉപദേശകരായി നിയമിക്കാനുള്ള നീക്കത്തെ ശാസ്ത്രി സ്വാഗതം ചെയ്തു. 1986-87 കാലയളവിൽ ഇന്ത്യൻ ടീമിലെത്തിയ ഭരത് അരുൺ രണ്ട് ടെസ്റ്റും നാല് ഏകദിനവും കളിച്ചിരുന്നു.
രവി ശാസ്ത്രി (55) -ഇന്ത്യൻ കോച്ച്
ക്രിക്കറ്റ് പരിചയം
ടീം: ഇന്ത്യ മുംെബെ ഗ്ലമോർഗൻ
മത്സരം: 80 ടെസ്റ്റ് 150 ഏകദിനം
245 ഫസ്റ്റ്ക്ലാസ് 278 ലിസ്റ്റ് ‘എ’.
കോച്ചിങ്: 2007 ബംഗ്ലാദേശ് പര്യടനത്തിൽ
ഇന്ത്യൻ കോച്ച് 2014ൽ ടീം ഡയറക്ടർ.
സഞ്ജയ് ബംഗാർ (44) -അസി. കോച്ച്
ക്രിക്കറ്റ് പരിചയം ടീം: ഇന്ത്യ റെയിൽവേ ഡെക്കാൻ ചാർജേഴ്സ് കൊൽക്കത്ത. മത്സരം: 12 ടെസ്റ്റ് 15 ഏകദിനം 165 ഫസ്റ്റ്ക്ലാസ് 112 ലിസ്റ്റ് ‘എ’. കോച്ചിങ്: 2010 ഇന്ത്യ-എ കോച്ച് 2011 മുതൽ െഎ.പി.എൽ കോച്ച് 2014 ആഗസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് കോച്ച് 2016 ജൂണിലെ സിംബാബ്വെ പര്യടനത്തിൽ ഇന്ത്യ ഹെഡ്കോച്ച് അനിൽ കുംബ്ലെക്കു കീഴിൽ ബാറ്റിങ് കോച്ച്.
ഭരത് അരുൺ (54) -ബൗളിങ് കോച്ച്
ക്രിക്കറ്റ് പരിചയം ടീം: ഇന്ത്യ തമിഴ്നാട്.
മത്സരം: 2 ടെസ്റ്റ് 4 ഏകദിനം 48 ഫസ്റ്റ്ക്ലാസ് 14 ലിസ്റ്റ് ‘എ’.
കോച്ചിങ്: 2014ൽ രവി ശാസ്ത്രി ഇന്ത്യൻ ടീം ഡയറക്ടറായപ്പോൾ പഴയ സഹതാരത്തെ ബൗളിങ് കോച്ചായി ക്ഷണിച്ചു. ശാസ്ത്രി പടിയിറങ്ങിയശേഷം ഭരത് അരുണും പുറത്തായി. ഇപ്പോൾ വീണ്ടും ശാസ്ത്രിയുടെ പിന്തുണയിൽ ടീം ഇന്ത്യയുടെ ഭാഗം.
ആർ. ശ്രീധർ (47) -ഫീൽഡിങ് കോച്ച്
ക്രിക്കറ്റ് പരിചയം
ടീം: ഹൈദരാബാദ്
മത്സരം: ഫസ്റ്റ്ക്ലാസ് 35 മത്സരം
ലിസ്റ്റ് ‘എ’ 15 മത്സരം
കോച്ചിങ്: കിങ്സ് ഇലവൻ പഞ്ചാബ്
2014 മുതൽ ഇന്ത്യൻ ഫീൽഡിങ് കോച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.