ദുബൈ: അഞ്ച് ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാരെ വാതുവെപ്പുകാർ സമീപിച്ചതായി െഎ.സി.സിയുടെ വെളിപ്പെടുത്തൽ. ഇവരിൽ നാലു േപരും െഎ.സി.സിയിലെ സ്ഥിരം അംഗങ്ങളായ രാജ്യങ്ങളിൽനിന്നുള്ളവരാണെന്നും െഎ.സി.സിയുടെ അഴിമതിവിരുദ്ധ ഏജൻസി തലവൻ അലക്സ് മാർഷൽ പറഞ്ഞു.
‘‘അവരുടെ പേരുകൾ വെളിപ്പെടുത്താനാവില്ല. അഞ്ചു ക്യാപ്റ്റന്മാരെയാണ് വാതുവെപ്പുകാർ സമീപിച്ചത്. ഇന്ത്യയിൽനിന്നുള്ളവരാണ് വാതുവെപ്പുകാരിൽ അധികപേരും. എന്നാൽ, ഇന്ത്യയുടെ മത്സരം മാത്രമല്ല അവരുടെ ലക്ഷ്യം. ട്വൻറി20യാണ് കൂടുതലായും അവർ ഉന്നംവെക്കുന്നത്’’ -മാർഷൽ പറഞ്ഞു.
ഇപ്പോൾ നടന്നുെകാണ്ടിരിക്കുന്ന ഏഷ്യ കപ്പിൽ അഫ്ഗാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് ഷെഹ്സാദിനെ വാതുവെപ്പുകാർ സമീപിച്ചതാണ് െഎ.സി.സിക്ക് ലഭിച്ച അവസാന പരാതി. അഫ്ഗാൻ ക്രിക്കറ്റ് ഫെഡറേഷൻ ഇക്കാര്യം െഎ.സി.സിയെ ഉടൻതന്നെ അറിയിക്കുകയായിരുന്നു.
അടുത്ത മാസം ആരംഭിക്കുന്ന അഫ്ഗാൻ പ്രീമിയർ ലീഗിന് പിന്നാലെയും വാതുവെപ്പുകാരുണ്ട്. കഴിഞ്ഞ വർഷം മാത്രം 32 കേസുകൾ ഇതുമായി ബന്ധപ്പെട്ട് െഎ.സി.സി അന്വേഷിക്കുന്നു. വാതുവെപ്പ് നിയമങ്ങൾ കൂടുതൽ കർക്കശമാക്കാൻ െഎ.സി.സി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.