എവിടെ വച്ചെങ്കിലും എ​െൻറ കയ്യിൽ കിട്ടും: സഹോദരൻ മരിച്ചെന്ന്​ പ്രചരിപ്പിച്ചവനെ തേടി മക്കല്ലം

ന്യൂസിലാൻറി​​​​െൻറ പ്രശസ്​ത ബാറ്റ്​സ്​മാൻ ബ്രണ്ടൻ മക്കല്ലത്തി​​​​െൻറ സഹോദരനും മുൻ ക്രിക്കറ്റ്​ താരവുമായ നതാൻ മക്കല്ലം മരിച്ചുവെന്ന്​ വ്യാജ പ്രചാരണം. ആർ.​െഎ.പി നതാൻ എന്ന ടാഗ്​ലൈനിൽ ‘ന്യൂസിലാൻ്​ ക്രിക്കറ്റ്​ ഫാൻഹബ്​’ എന്ന ഫേസ്​ബുക്ക്​ പേജിലാണ്​ വ്യാജ വാർത്ത വന്നത്​. നതാ​​​​െൻറ ഭാര്യ വനേസ മരണവിവരം സ്ഥിരീകരിച്ചുവെന്നും പറയുന്നുണ്ട്​.

ഇതോടെ ഫേസ്​ബുക്ക്​, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നതാ​​​െൻറ മരണവിവരം വലിയ രീതിയിൽ പ്രചരിച്ചു. ദുഃഖ സന്ദേശങ്ങളുടെയും അനുശോചനങ്ങളുടെയും പ്രവാഹമായിരുന്നു പിന്നീട്​. എന്നാൽ ഒടുവിൽ നതാന് തന്നെ താൻ മരിച്ചിട്ടില്ലെന്ന്​ പറയേണ്ടി വന്നു.

താൻ ജീവനോടെയുണ്ടെന്ന്​ മക്കല്ലത്തി​​​​െൻറ ജ്യേഷ്​ഠനായ നതാൻ സംഭവത്തിന്​ ശേഷം പരിഹാസരൂപേണ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുമായി എത്തി. എന്നാൽ അനുജനും ന്യൂസിലാൻറി​​​​െൻറ വെടിക്കെട്ട്​ താരവുമായ ബ്രണ്ടൻ മക്കല്ലം വ്യാജ വാർത്തയെയും അത്​ പ്രചരിപ്പിച്ചവനെയും അങ്ങനെ വിട്ടുകളയാൻ ഭാവമില്ലായിരുന്നു.

ത​​​​െൻറ സഹോദരൻ മരിച്ചെന്ന്​ ഇന്ന്​ രാത്രി ആരോ ഒരാൾ സമൂഹ മാധ്യമങ്ങളിലൂടെ തീരുമാനിച്ചു. ഹൃദയം തകർന്ന്​ ഞാനിപ്പോൾ തിരിച്ച്​ ന്യൂസിലാൻറിലേക്ക്​ വരുകയാണ്​. വാർത്തകളെല്ലാം വ്യാജമാണ്​. ഇതൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്​ ആരാണെങ്കിലും. ഞാൻ നി​​െന്ന കണ്ടെത്തും..! എവിടെവെച്ചെങ്കിലും എങ്ങനെയെങ്കിലും മക്കല്ലം ട്വിറ്ററിൽ കുറിച്ചു.

2016ലാണ്​ നതാൻ മക്കല്ലം അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്​. 84 ഏകദിനങ്ങളും 63 ടി20കളും ന്യൂസിലാൻറിനായി താരം കളിച്ചിട്ടുണ്ട്​.

Tags:    
News Summary - Brendon McCullum Trashes Fake News Of Brother's Death-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.