2002ൽ ഇന്ത്യക്കൊപ്പം സംയുക്ത ജേതാക്കളായതാണ് ശ്രീലങ്കയുടെ മികച്ച നേട്ടം. ഇക്കുറി എയ്ഞ്ചലോ മാത്യൂസിനു കീഴിൽ വരുന്ന ദ്വീപുകാർക്ക് കഷ്ടകാലവുമാണ്. രണ്ടു വർഷത്തിനിടെ 38ൽ 13 ജയം മാത്രമേ സ്വന്തമായുള്ളൂ. പാകിസ്താൻ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ പരമ്പര തോൽവി. ബംഗ്ലാദേശിനോട് സമനിലയും. ഏറ്റവും ഒടുവിലായി സ്കോട്ലൻഡിനോട് വഴങ്ങിയ തോൽവിയും ക്ഷീണമായി. വെറ്ററൻ താരം ലസിത് മലിംഗയെകൂടി തിരിച്ചുവിളിച്ചാണ് ലങ്ക വരുന്നത്.
2015 നവംബറിലാണ് മലിംഗ അവസാനമായി ഏകദിനം കളിച്ചത്. പരിചയസമ്പന്നരെ അണിനിരത്താൻ വേണ്ടിയാണ് ഇൗ നീക്കം. കുമാർ സങ്കക്കാരയും ജയവർധനെയും പടിയിറങ്ങിയശേഷം മികച്ച ബാറ്റിങ് ലൈനപ്പിൽ മികച്ച പകരക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 22കാരൻ കുശാൽ മെൻഡിസിലാണ് പ്രതീക്ഷ. എയ്ഞ്ചലോ മാത്യൂസ്, ഉപുൽ തരംഗ എന്നിവർക്കൊപ്പം, അസേല ഗുണരത്ന, സീകുകെ പ്രസന്ന തുടങ്ങി പുതുമുഖക്കാരുടെ വെടിക്കെട്ടും ടീമിന് അനിവാര്യം.
ടീം: എയ്ഞ്ചലോ മാത്യൂസ് (ക്യാപ്റ്റൻ), നിരോഷൻ ഡിക്വെല്ല, ഉപുൽ തരംഗ, ദിനേശ് ചാണ്ഡിമൽ, നുവാൻ പ്രദീപ്, അസേല ഗുണരത്ന, ചമര കപുഗദേര, കുശാൽ മെൻഡിസ്, കുശാൽ പെരേര, സീകുഗെ പ്രസന്ന, ലക്ഷൺ സന്ദകൻ, സുരങ്ക ലക്മൽ, തിസാര പെരേര, ലസിത് മലിംഗ, നുവാൻ കുലശേഖര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.