എഴുതിത്തള്ളുേമ്പാഴാണ് പാകിസ്താൻ ഉഗ്രരൂപം പ്രാപിക്കുന്നത്. നേരേത്ത, ലോക കിരീടം അണിഞ്ഞപ്പോഴെല്ലാം അങ്ങനെയായിരുന്നു. അതേസമയം, താരപ്പെ ാലിമയിലെത്തിയപ്പോൾ അവർ നിരാശപ്പെടുത്തി. ഇക്കുറി താരത്തിളക്കമില്ലാതെയാണ് പാകിസ്താെൻറ വരവ്. സർഫറാസ് അഹമ്മദ് നയിക്കുന്ന ടീമിൽ സീനിയർ താരങ്ങളായി മുഹമ്മദ് ഹഫീസും ശുെഎബ് മാലികും മാത്രം. ഗ്രൂപ് ‘ബി’യിൽ അതി സമ്മർദങ്ങൾക്കു നടുവിലാണ് പാകിസ്താെൻറ േപാരാട്ടം ആരംഭിക്കുന്നത്. ആദ്യ മത്സരം ജൂൺ നാലിന് ഇന്ത്യക്കെതിരെ. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഏറെ നിർണായകമാണ് ഇൗ മത്സരം.
മിസ്ബാഹുൽ ഹഖ്, യൂനിസ്, ശാഹിദ് അഫ്രീദി എന്നിവരുടെ വിരമിക്കലിനുശേഷം നടക്കുന്ന സുപ്രധാന ടൂർണമെൻറിെൻറ സമ്മർദം വേറെയും. പുതുമുഖ നായകൻ സർഫറാസിന് പരീക്ഷണംകൂടിയാണിത്. നേതൃപാടവവും തന്ത്രശാലിയുമായ സർഫറാസിന് ഇണങ്ങിയ ജോലിയാണ് ക്യാപ്റ്റൻസിയെന്നായിരുന്നു കോച്ച് മിക്കി ആർതറുടെ അഭിപ്രായം. യുവതാരം ഷദാബ് ഖാൻ, പാകിസ്താൻ സൂപ്പർലീഗ് കണ്ടെത്തലായ ബാബർ അസാം എന്നിവർക്ക് തിളങ്ങാനുള്ള അവസരംകൂടിയാണിത്.
ടീം: സർഫറാസ് അഹമ്മദ് (ക്യാപ്റ്റൻ), അസ്ഹർ അലി, അഹ്മദ് ഷെഹ്സാദ്, മുഹമ്മദ് ഹഫീസ്, ബാബർ അസാം, ശുെഎബ് മാലിക്, ഹാരിസ് സുഹൈൽ, ഫഖർ സമാൻ, ഇമാദ് വാസിം, ഹസൻ അലി, ഫഹിം അഷ്റഫ്, വഹാബ് റിയാസ്, മുഹമ്മദ് ആമിർ, ജുനൈദ് ഖാൻ, ഷബാദ് ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.