കിരീടപ്രതീക്ഷയിൽ ഒാസീസ്
രണ്ടു തവണ ജേതാക്കളായ ആസ്ട്രേലിയ കിരീടഫേവറിറ്റുകളായാണ് ഇംഗ്ലണ്ടിലെത്തിയത്. മികച്ച ബാറ്റിങ് ലൈനപ്പും പേസ് ബൗളർമാരുമായി എട്ട് ടീമുകളിൽ മുന്നിൽ. നിലവിലെ ലോകകപ്പ് ജേതാക്കൾകൂടിയായ കങ്കാരുപ്പട പുതിയ നായകനു കീഴിൽ െഎ.സി.സി കിരീടം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ടെസ്റ്റും ഏകദിനവും, െഎ.പി.എല്ലുമായി നീണ്ട സീസൺ കളിച്ച് വിശ്രമമില്ലാതെയാണ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് ഉൾപ്പെടെയുള്ള താരങ്ങൾ ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്നത്. പരിചയസമ്പത്തും യുവത്വവുമാണ് ടീമിെൻറ കരുത്ത്.
ടീം: സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), ഡേവിഡ് വാർനർ, പാറ്റ് കുമ്മിൻസ്, ആരോൺ ഫിഞ്ച്, ജോൺ ഹേസ്റ്റിങ്സ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മോയ്സസ് ഹെൻറിക്വസ്, ക്രിസ് ലിൻ, ഗ്ലെൻ മാക്സ്വെൽ, ജെയിംസ് പാറ്റിൻസൺ, മിച്ചൽ സ്റ്റാർക്, മാർകസ് സ്റ്റോയിണിസ്, മാത്യു വെയ്ഡ്, ആഡം സാംപ.
ഫൈനലിൽ വീഴാതിരിക്കാൻ ഇംഗ്ലണ്ട്
െഎ.സി.സി ഏകദിന കിരീടങ്ങൾ ഇന്നും ഇംഗ്ലണ്ടിന് സ്വപ്നം മാത്രമാണ്. ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും പലതവണ ഫൈനലിലെത്തിയെങ്കിലും കിരീടത്തിൽ മുത്തമിടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ഇക്കുറി ചരിത്രം വഴിമാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം ആരാധകരും. സ്വന്തം മണ്ണിൽ ടൂർണമെൻറിന് ടോസ് വീഴുേമ്പാൾ ബാറ്റിലും ബാളിലും ഇംഗ്ലണ്ട് അതിശക്തം. ജോ റൂട്ട്, ജോസ് ബട്ലർ, ബെൻ സ്റ്റോക്സ് എന്നീ ലോകോത്തര ബാറ്റിങ്നിരയുടെ കരുത്ത് ഏഴാം നമ്പറിലെത്തുന്ന മുഇൗൻ അലിവരെ നീളുന്നു. ചാമ്പ്യൻസ് ട്രോഫിക്കു മുമ്പായി ഒന്നാം നമ്പറായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പരമ്പര സ്വന്തമാക്കിയതും ആതിഥേയർക്ക് ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.
ടീം: ഒായിൻ മോർഗൻ (ക്യാപ്റ്റൻ), മുഇൗൻ അലി, ജോണി ബെയർസ്റ്റോ, ജെയ്ക് ബാൾ, സാം ബില്ലിങ്സ്, ജോസ് ബട്ലർ, അലക്സ് ഹെയ്ൽസ്, ലിയാം പ്ലങ്കറ്റ്, ആദിൽ റാഷിദ്, ജോ റൂട്ട്, ജാസൺ റോയ്, ബെൻ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാർക് വുഡ്.
അട്ടിമറി കരുത്തുമായി ബംഗ്ലാദേശ്
ബംഗ്ലാകടുവകൾ ചാമ്പ്യൻസ് ട്രോഫിയിൽ അവസാനമായി കളിച്ചത് 11 വർഷം മുമ്പായിരുന്നു. അന്ന് യോഗ്യതാ റൗണ്ടിൽതന്നെ മടങ്ങി. പക്ഷേ, ഇക്കുറി അവർ വരുന്നത് തങ്ങളുടെ ഏറ്റവും മികച്ച ടീമുമായാണ്. ഏറെ തയാറെടുപ്പും വിദേശ പര്യടനവും കഴിഞ്ഞാണ് ബംഗ്ലാദേശിെൻറ വരവ്.
ന്യൂസിലൻഡും അയർലൻഡും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പര, ശ്രീലങ്കക്കെതിരായ ഏകദിന-ടെസ്റ്റ് വിജയങ്ങൾ തുടങ്ങിയവ കടുവകളെ ഏറെ പാകപ്പെടുത്തിക്കഴിഞ്ഞു. ഏകദിന റാങ്കിങ്ങിൽ തങ്ങളുടെ ഏറ്റവും മികച്ച സ്ഥാനവുമായാണ് മശ്റഫെ മുർതസയും സംഘവും ഇംഗ്ലണ്ടിലെത്തിയത്.
ടീം: മശ്റഫെ മുർതസ (ക്യാപ്റ്റൻ), തമീം ഇഖ്ബാൽ, സൗമ്യ സർകാർ, ഇംറുൽ കയ്സ്, മുശ്ഫിഖുർറഹീം, ശാകിബുൽ ഹസൻ, മഹ്മൂദുല്ല, സാബിർ റഹ്മാൻ, മുസദ്ദിക് ഹുസൈൻ, മെഹ്ദി ഹസൻ, സുൻസമുൽ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ, തസ്കിൻ അഹമ്മദ്, റുബൽ ഹുസൈൻ, ഷഫിഉൽ ഇസ്ലാം.
കപ്പടിക്കാൻ ന്യൂസിലൻഡ്
ബാറ്റിലും ബാളിലും ഏറ്റവും മികച്ച സംഘം. പക്ഷേ, ആരോടും തോൽക്കാൻ ന്യൂസിലൻഡിന് മടിയില്ല. ത്രിരാഷ്ട്ര പരമ്പരയിൽ ബംഗ്ലാദേശിനോടും സന്നാഹത്തിൽ ഇന്ത്യയോടും കീഴടങ്ങിയാണ് കിവികൾ ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയെ നേരിടാനൊരുങ്ങുന്നത്.ബ്രണ്ടൻ മക്കല്ലമിെൻറ വിരമിക്കലിനു ശേഷം ആദ്യ ചാമ്പ്യൻഷിപ്പാണെങ്കിലും കടലാസിൽ ഇന്നും കിവികൾ ശക്തരാണ്. നായകൻ കെയ്ൻ വില്യംസൺ, ഒാപണർ മാർട്ടിൻ ഗുപ്റ്റിൽ, ലൂക് റോഞ്ചി, റോസ് ടെയ്ലർ, കൊറി ആൻഡേഴ്സൻ തുടങ്ങിയവർ ഫോമിലേക്കുയർന്നാൽ ടൂർണമെൻറിൽ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പ് ന്യൂസിലൻഡ് തന്നെയാവും. ടിം സൗത്തി, ട്രെൻഡ് ബൗൾട്ട് എന്നിവർ അണിനിരക്കുന്ന ബൗളിങ്ങിലും ഇൗ ഉൗർജമുണ്ട്.
ടീം: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ലൂക് റോഞ്ചി, റോസ് ടെയ്ലർ, മാർട്ടിൻ ഗുപ്റ്റിൽ, ടോം ലതാം, കൊറി ആൻഡേഴ്സൻ, നീൽ ബ്രൂം, ജിമ്മി നീഷാം, കൊളിൻ ഡി ഗ്രൻഡ്ഹോം, ആഡം മിൽനെ, ട്രെൻസ് ബൗൾട്ട്, മിച്ചൽ മക്ലെനാഗൻ, ജീതൻ പേട്ടൽ, മിച്ചൽ സാൻറ്നർ, ടിം സൗത്തീ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.