ലണ്ടൻ: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി കുറിച്ച കടുവകളുടെ നെടുംതൂൺ തമീം ഇഖ്ബാൽ വീണ്ടും തിളങ്ങിയ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് 182 റൺസ്. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും കരുതിക്കളിച്ച തമീമിെൻറ (95) ബാറ്റിങ് പ്രകടനത്തിലാണ് ബംഗ്ലാദേശ് വൻ തകർച്ചയിൽനിന്നു കരകയറിയത്. 114 പന്തിൽ മൂന്ന് സിക്സും ആറു ബൗണ്ടറിയുമായി ബാറ്റുവീശിയ തമിം സെഞ്ച്വറിക്കരികെ സ്റ്റാർക്കിെൻറ പന്തിൽ പുറത്താവുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും രണ്ടു വിക്കറ്റെടുന്ന ആഡം സാംപയുമാണ് ബംഗ്ലാദേശിനെ 44.3 ഒാവറിൽ കൂടാരം കയറ്റിയത്.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് െതരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ മികച്ച ഒാപണിങ് കൂട്ടുകെട്ട് കങ്കാരുപ്പടക്കെതിരെയും പ്രതീക്ഷിച്ച ആരാധകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സൗമ്യ സർക്കാർ (3) എളുപ്പം പുറത്തുപോയി. ഹേസൽവുഡിെൻറ പന്ത് ബാറ്റിലുരസി മാത്യൂ വെയ്ഡിെൻറ ഗ്ലൗവിൽ കുരുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇംറുൽ ഖൈസും (6) പിടിച്ചുനിൽക്കാനാവാതെ പുറത്തുപോയി. ഇത്തവണ കമ്മിൻസിെൻറ പന്തിന് അടിക്കാനുള്ള ശ്രമം ഫിഞ്ചിെൻറ കരങ്ങളിൽ അവസാനിച്ചു. അപ്പോഴും മറുവശത്ത് തമീം കരുതലോടെ ബാറ്റുവീശി.
ഇംറുൽ ഖൈസിന് പിന്നാലെയെത്തിയ വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീം (9) ഹെൻറിക്വസിെൻറ പന്തിലും പുറത്തായി. ഷാകിബുൽ ഹസനു മാത്രമാണ് ഒാസീസ് ബൗളർമാരെ കുറച്ചെങ്കിലും പ്രതിരോധിക്കാനായത്. 48 പന്തുകൾ നേരിട്ട് 29 റൺസുമായി നിലയുറപ്പിക്കവെ ഹെഡിെൻറ പന്തിൽ എൽ.ബി.ഡബ്ല്യൂ ആയി പുറത്താവുകയായിരുന്നു. സാബിർ റഹ്മാനും (8) മഹ്മൂദുല്ലയും (8) വന്നതുപോെലതന്നെ മടങ്ങി. ടീം സ്കോർ 181ൽ എത്തിനിൽക്കെ സെഞ്ച്വറിയിലേക്ക് കുതിച്ച തമീമിന് (95) സ്റ്റാർക്കും തടയിട്ടതോടെ ബംഗ്ലാദേശിെൻറ പതനം പൂർണമായി. െമഹ്ദി ഹസൻ മിറാസ്(14), മഷ്റഫെ മുർതസ (0), റുബൽ ഹുസൈൻ (0) എന്നിവരും െപെട്ടന്ന് പുറത്തായി.
ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആഡം സാംപ രണ്ടു വിക്കറ്റും ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, മോയ്സസ് ഹെൻറിക്വസ് എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.