മാഞ്ചസ്റ്റർ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച എൻറർടെയ്നറായ വിൻഡീസിെൻറ ക് രിസ് ഗെയ്ലിെൻറ വിരമിക്കൽ പ്ലാനിൽ വീണ്ടും ട്വിസ്റ്റ്. ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരി ക്കുന്ന ലോകകകപ്പിനുശേഷം വിരമിക്കാൻ പദ്ധതിയിട്ടിരുന്ന ഗെയ്ൽ ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നാട്ടിൽ ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിടപറയുമെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.
ആഗസ്റ്റ് 30ന് ഹോംഗ്രൗണ്ടായ കിങ്സ്റ്റണിൽ നടക്കുന്ന ടെസ്റ്റ് ഗെയ്ലിെൻറ വിടവാങ്ങൽ മത്സരമാകും. ലോകകപ്പിനുശേഷം വിരമിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന ഗെയ്ൽ ഇന്ത്യക്കെതിരായ മത്സരത്തിനുമുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിലാണ് കളിക്കളത്തിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. രണ്ട് ട്വൻറി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിവ അടങ്ങുന്നതാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം.
സ്റ്റീവ് വോ (2004), ജാക് കാലിസ് (2013) എന്നിവരെപ്പോലെ ഇന്ത്യക്കെതിരെ കളിച്ച് വിടപറയാനുള്ള അവസരമാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ് ഗെയ്ലിന് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.