ജമൈക്ക: കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തലവാസ് ടീമിൽനിന്ന് പുറത്തായതിനു പിന്നാ ലെ അസിസ്റ്റൻറ് കോച്ചും പഴയ സഹതാരവുമായ രാംനരേഷ് സർവനെതിരെ രൂക്ഷവിമർശനവു മായി ക്രിസ് ഗെയ്ൽ. കഴിഞ്ഞ സീസണിൽ ജമൈക്കൻ ടീം ക്യാപ്റ്റനായിരുന്ന െഗയ്ലിനെ ഇക്കുറി ഒഴിവാക്കിയതിനു പിന്നിൽ സർവെൻറ ദുഷ്ടബുദ്ധിയെന്നാരോപിച്ചായിരുന്നു ‘യൂനിവേഴ്സ് ബോസിെൻറ’ വിമർശനം. തെൻറ യൂട്യൂബ് ചാനലിലൂടെയാണ് ഗെയ്ൽ ക്ഷുഭിതനായി പ്രതികരിച്ചത്.
കൊറോണ വൈറസിനെക്കാൾ ദുഷിച്ചത്, പ്രതികാരദാഹമുള്ള മൂർഖൻ, അപക്വമതി, പിന്നിൽനിന്ന് കുത്തുന്നവൻ തുടങ്ങിയ വാക്കുകളുപയോഗിച്ചാണ് ഗെയ്ൽ സർവനെ വിമർശിച്ചത്. ഈ സീസണിൽ സെൻറ് ലൂസിയ സൂക്സാണ് ഗെയ്ൽ വെടിക്കെട്ടിനെ സ്വന്തമാക്കിയത്. കരീബിയൻ ലീഗിെൻറ ആദ്യ നാലു സീസണിലും ഗെയ്ൽ ജമൈക്കൻ തലവാസിനൊപ്പമായിരുന്നു. രണ്ടു സീസണിൽ ടീം മാറിയശേഷം വീണ്ടും ജമൈക്കയിലെത്തി. പക്ഷേ, ഇക്കുറി ടീം കൈവിട്ടപ്പോൾ ഗെയ്ൽ പ്രകോപിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.