ക്രിസ് വോഗ്സിനു പരിക്ക്: ടീമിൽ നിന്ന് പുറത്ത് 

ലണ്ടൻ: ഇംഗ്ലണ്ട് പെയ്സ് ബൗളർ ക്രിസ് വോഗ്സിനു ഐ.സി.സി ചാപ്യൻസ് ട്രോഫി ടൂർണമെന്‍റ് നഷ്ടമാകും. ഇടുപ്പിനേറ്റ പരിക്കിനെ തുടർന്ന് വോക്‌സിനെ ഇംഗ്ലണ്ട് നിരയില്‍ നിന്ന് ഒഴിവാക്കി. വ്യാഴാഴ്ച്ച ബംഗ്ലദേശിനെതിരെ നടന്ന മൽസരത്തിൽ കളിച്ച വോക്‌സിന് വേദനയെത്തുടര്‍ന്ന് മല്‍സരം പൂര്‍ണമാക്കാനായിരുന്നില്ല. താരത്തിന് രണ്ട് ഓവർ മാത്രമേ കളിക്കാനായുള്ളു.

ഐ.പി.എല്ലിന്‍റെ അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് വോക്‌സ് പുറത്തെടുത്തത്. അതേസമയം, ഐ.പി.എൽ മൽസരങ്ങൾ അല്ല തന്‍റെ പരിക്കിന് കാരണമെന്നും താരം വ്യക്തമാക്കി. കൊൽക്കത്തക്ക് വേണ്ടി ഉജ്ജ്വല പ്രകടനമാണ് സീസണിൽ വോക്സ് കാഴ്ച്ച വെച്ചത്.13 മൽസരങ്ങളിൽ നിന്ന് 17 വിക്കറ്റെടുത്ത് ടീമിനെ പ്ലേ ഓഫിൽ എത്തിക്കുന്നതിൽ പ്രധാന പക് വഹിക്കുകയും ചെയ്തു. 
 

Tags:    
News Summary - Chris Woakes injury ends his Champions Trophy... who will step in to take the strain?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.