ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ബി.സി.സി.െഎ അംഗീകൃത ക്രിക്കറ്റ് ടൂർണമെൻറുകളിൽ പെങ്കടുക്കുന്ന താരങ്ങളുടെ ഉത്തേജക പരിശോധന നടത്താൻ നാഡക്ക് കേന്ദ്രസർക്കാർ നിർദേശം. ലോക ഉത്തേക വിരുദ്ധ എജൻസിയുടെ നിലവാരത്തിൽ പരിശോധന നടത്താനാണ് സർക്കാറിെൻറ നിർദേശം. പുതിയ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ നാഡ ഉദ്യോഗസ്ഥർ ബി.സി.സി.െഎയുമായി സഹകരിച്ച് ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്താൻ നാഡയെ അനുവദിക്കാൻ ബി.സി.സി.െഎക്ക് മേൽ സമർദ്ദം ചെലുത്തണമെന്ന് അന്താരാഷ്ട്ര എജൻസി വാഡ െഎ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കായിക മന്ത്രാലയത്തിനും വാഡ കത്തയച്ചിരുന്നു. ഇതിന് പിറകെയാണ് സർക്കാർ തലത്തിൽ ഇതിനുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്.
നാഡയോട് ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. ഇതിന് ബി.സി.സി.െഎ വിസമ്മതിക്കുകയാണെങ്കിൽ സംഘടനക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്ന് കായിക സെക്രട്ടറി രാഹുൽ ഭട്നഗർ പറഞ്ഞു. ഇൗ രഞ്ജി സീസണിൽ തന്നെ ഉത്തേജക പരിശോധന നടത്താനാണ് നാഡയുടെ തീരുമാനം. എന്നാൽ ഇതുസംബന്ധിച്ച് ബി.സി.സി.െഎ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സംഘടന വിഷയം സജീവമായി ചർച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.