ന്യൂഡൽഹി: പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരക്ക് അനുമതി തേടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നൽകിയ നിർദേശം കേന്ദ്ര സർക്കാർ തള്ളി. നിലവിലെ അവസ്ഥയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അത്തരം നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയാണെങ്കിൽ പിന്നീട് അവലോകനം ചെയ്യുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം ദുബൈയിൽ വെച്ചാണ് ഏകദിന-ട്വൻറി 20 പരമ്പര നടത്താൻ ബി.സി.സി.ഐ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയത്. ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ച് പാക് ക്രിക്കറ്റ് ബോർഡും രംഗത്തെത്തിയിരുന്നു. ബി.സി.സി.ഐ കേന്ദ്ര സർക്കാറിന് അത്തരമൊരു കത്തയച്ച കാര്യം അറിയില്ലെന്നായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ രാജീവ് ശുക്ലയുടെ പ്രതികരണം.
2007-08 കാലത്താണ് ഇന്ത്യ പാകിസ്താനുമായി അവസാനമായി ടെസ്റ്റ് മല്‍സരം കളിച്ചത്. 2012-13 കാലത്ത് ഏകദിനവും. അതിര്‍ത്തിയിലെ പ്രശ്നങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഉപേക്ഷിക്കുന്നതിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.