വഡോദര: പൊതുജനങ്ങൾക്കായി 4000 മാസ്ക്കുകൾ വിതരണം ചെയ്ത് പത്താൻ ബ്രദേഴ്സ്. പ്രദേശിക ഭണകർത്താക്കൾക്കാണ് ഇർഫാനും യൂസുഫും മുഖാവരണങ്ങൾ കൈമാറിയത്.
മുൻ ഇന്ത്യൻക്രിക്കറ്റ് താരവും നിലവിൽ പശ്ചിമ ബംഗാൾ കായിക മന്ത്രിയുമായ ലക്ഷ്മി രത്തൻ ശുക്ല കോവിഡിനെതിരായ പോരാട്ടങ്ങൾക്ക് ശക്തിപകരാൻ മൂന്നുമാസത്തെ ശമ്പളവും ബി.സി.സി.ഐ പെൻഷനും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. കൊൽക്കത്തൻ മൈതാനങ്ങളിലെ ജോലിക്കാർക്ക് അരിയും പലവ്യഞ്ജനങ്ങളും അദ്ദേഹം എത്തിച്ചു. ബംഗാളിനായി 100ലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ശുക്ല 1999ൽ ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങൾ കളിച്ചെങ്കിലും കണങ്കാലിനേറ്റ പരിക്കുമൂലം ടീമിൽനിന്നും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.