ഇന്ത്യ ഇനി ചൈനയിൽ ക്രിക്കറ്റ്​ കളിക്കും !

ബാ​േങ്കാക്ക്​: 2022ൽ ചൈനയിൽ നടക്കാൻ പോകുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് മത്സര ഇനമായി​ ഉൾപെടുത്താൻ തീരുമാനമായി. ബാ​േങ്കാക്കിൽ നടന്ന ഒളിമ്പിക്​ കൗൺസിൽ ഒാഫ്​ ഏഷ്യ യോഗത്തിലാണ്​ ക്രിക്കറ്റ്​ ഉൾപെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നത്​. 2018ൽ ഇന്തോനേഷ്യയിൽ നടന്ന ഒളിമ്പിക്​സിൽ ക്രിക്കറ്റ്​ ഉൾപെടുത്തിയിരുന്നില്ല.

2010ലും 2014ലും ക്രിക്കറ്റ്​ ഏഷ്യൻ ഗെയിംസി​​െൻറ ഭാഗമായിരുന്നു. എന്നാൽ ഇന്ത്യ മത്സരിച്ചിരുന്നില്ല. ടി20 ഫോർമാറ്റായിരുന്നു അന്ന്​ മത്സര ഇനമായി ഉൾപെടുത്തിയത്​. ഇത്തവണയും ടി20 തന്നെയാകും ഏഷ്യൻ ഗെയിംസി​​െൻറ ഭാഗമാവുക.

ഗെയിംസിന്​ മൂന്ന്​ വർഷം ബാക്കിനിൽക്കെ ബി.സി.സി.​െഎ പുതിയ തീരുമാനത്തിന്​ പച്ചക്കൊടി കാട്ടുമെന്ന പ്രത്യാശയിലാണ്​ ഒളിമ്പിക്​ കൗൺസിൽ ഒാഫ്​ ഏഷ്യ. ഗെയിംസിൽ ആസ്​ത്രേലിയ,ന്യസീലാൻഡ്​ എന്നീ രാജ്യങ്ങളെ കൂടി ഉൾപെടുത്താൻ ശ്രമിക്കുമെന്നു കൗൺസിൽ അറിയിച്ചു.

Tags:    
News Summary - cricket in asian games 2022-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.