ആജീവനാന്ത വിലക്ക്: ശ്രീശാന്തി​െൻറ ഹരജിയിൽ ബി.സി.സി.​െഎക്ക്​ നോട്ടീസ്​

കൊച്ചി: ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹരജിയിൽ ബി.സി.സി.ഐ ഇടക്കാല അധ്യക്ഷൻ വിനോദ് റായ് അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ ഹൈകോടതി ഉത്തരവ്​. ഹരജി ജൂൺ 19ന് വീണ്ടും പരിഗണിക്കും.

ഒത്തുകളി വിവാദത്തെത്തുടർന്ന് രജിസ്​റ്റർ ചെയ്ത കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് നീക്കാത്തതിനെതിരെയാണ്​ ശ്രീശാന്ത് ഹൈകോടതിയെ സമീപിച്ചത്.

നേര​േത്ത ഈ ഹരജിയിൽ ശ്രീശാന്തി​​​െൻറ അപേക്ഷ പരിഗണിച്ച്  ഇടക്കാല അധ്യക്ഷൻ വിനോദ് റായ്, സമിതിയംഗങ്ങളായ വിക്രം ലിമായേ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുൾജി എന്നിവരെ കക്ഷിയാക്കിയിരുന്നു. എൻ. ശ്രീനിവാസൻ ബി.സി.സി.ഐ പ്രസിഡൻറായിരുന്ന കാലത്താണ് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.

പിന്നീട്, സുപ്രീംകോടതി ബി.സി.സി.ഐ ഭരണസമിതി പിരിച്ചുവിട്ട് വിനോദ് റായിയുടെ നേതൃത്വത്തി​െല ഇടക്കാല സമിതിയെ നിയോഗിച്ചു. ‌ഈ സാഹചര്യത്തിൽ ഇടക്കാല സമിതിയുടെ നിലപാടിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ കക്ഷിചേർക്കാൻ ശ്രീശാന്ത് അപേക്ഷ നൽകിയത്.

 

 

 

 

Tags:    
News Summary - cricket ban case kerala highcourt issue notice to bcci by s sreesanth petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.