ക്രിക്കറ്റ് കളിക്കാർക്ക് ലഭിക്കുന്ന രണ്ട് കോടി വെറും കടലക്കാശ്- രവി ശാസ്ത്രി

മുംബൈ: ക്രിക്കറ്റ് കളിക്കാർക്ക് ലഭിക്കുന്ന രണ്ട് കോടി രൂപ വെറും കടലക്കാശെന്ന് മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ബി.സി.സി.ഐയുടെ പുതിയ പ്രതിഫലന വര്‍ധനവില്‍ അതൃപ്തി രേഖപ്പെടുത്തിയ രവിശാസ്ത്രി ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ പ്രതിഫലം കുറഞ്ഞതില്‍ നിരാശയിലാണെന്നും പ്രതികരിച്ചു. ആസ്ട്രേലിയൻ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ താരങ്ങൾക്ക് ലഭക്കുന്ന ഈ രണ്ട് കോടി വെറും കടലക്കാശാണെന്നാണ് ശാസ്ത്രി പറഞ്ഞത്.

ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാരയെ പരാമര്‍ശിച്ചാണ് രവി ശാസ്ത്രി തന്റെ വാദത്തെ ന്യായീകരിക്കുന്നത്. ഇന്ത്യക്കായി ടെസ്റ്റില്‍ നന്നായി കളിക്കുന്ന പൂജാരക്ക് ഐ.പി.എല്ലിലെ ഒരു ടീമിലും ഇടം ലഭിച്ചിട്ടില്ല. എന്നാൽ ഐ.പി.എല്ലിൽ ഇടം പിടിക്കുമോ എന്നാലോചിച്ച വിഷമിക്കാതെ പൂജാരയെ ഉപയോഗപ്പെടുത്തുകയും നന്നായി പ്രതിഫലം ചെയ്യുകയുമാണ് ബി.സി.സി.ഐ ചെയ്യേണ്ടത് എന്നും ശാസ്ത്രി പറയുന്നു.

കഴിഞ്ഞ മാസം അവസാനമാണ് ബി.സി.സി.ഐ കളിക്കാര്‍ ഗ്രേഡ് അടിസ്ഥാനത്തില്‍ പ്രതിഫലം ഇരട്ടിയാക്കിയത്. എ ഗ്രേഡിന് രണ്ടു കോടി രൂപ, ബി ഗ്രേഡിന് ഒരു കോടി രൂപ, സി ഗ്രേഡിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് പുതിയ കരാര്‍. അതോടൊപ്പം ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം, ഏകദിനത്തിന് ആറു ലക്ഷം, ടി-ട്വന്റിക്ക് മൂന്ന് ലക്ഷം എന്നിങ്ങനെ മാച്ച് ഫീയും ബി.സി.സി.ഐ വര്‍ധിപ്പിച്ചു.

 

Tags:    
News Summary - Cricketers being paid peanuts, says Ravi Shastri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.