ജൊഹാനസ്ബർഗ്: രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ സ്റ്റെയിൻ ദേശീയ ടീമിനൊപ്പം. സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള 16 അംഗ ടീമിലേക്കാണ് വെറ്ററൻ പേസ് ബൗളറെ തിരിച്ചുവിളിച്ചത്. 35കാരനായ സ്റ്റെയിൻ 2016 ഒക്ടോബറിലാണ് അവസാനമായി ഏകദിനം കളിച്ചത്.
2019 ലോകകപ്പോടെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനുള്ള ആഗ്രഹം സ്റ്റെയിൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തോളിലും കാലിലും പരിക്കേറ്റ താരം കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റിലൂടെയാണ് തിരിച്ചെത്തിയത്. മൂന്നുവീതം ഏകദിനവും ട്വൻറി20യും ഉൾപ്പെടുന്ന പരമ്പരക്ക് സെപ്റ്റംബർ 30ന് തുടക്കമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.