വാര്‍ണറുടെ സെഞ്ച്വറി മികവിൽ ആസ്ട്രേലിയക്ക് ജയം; പരമ്പര

സിഡ്നി: വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ കരുത്തില്‍ പാകിസ്താനെ 86 റണ്‍സിന് കീഴടക്കി ഏകദിന പരമ്പര ആസ്ട്രേലിയ സ്വന്തമാക്കി. നിര്‍ണായകമായ നാലാം ഏകദിനത്തില്‍ ആസ്ട്രേലിയ ഉയര്‍ത്തിയ 354 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താന്‍ 43 ഓവറില്‍ 267 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ആസ്ട്രേലിയ ഉറപ്പിച്ചു. 

ഡേവിഡ് വാര്‍ണറും (119 പന്തില്‍ 130) ഉസ്മാന്‍ ഖവാജയും (30) മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. പിന്നാലെയത്തെിയ നായകന്‍ സ്മിത്തും (48) ട്രാവിസ് ഹെഡും (51) ആക്രമണം ഏറ്റെടുത്തതോടെ ആതിഥേയരുടെ സ്കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചുകൊണ്ടിരുന്നു. അവസാന ഓവറില്‍ മാക്സ്വെല്‍ (44 പന്തില്‍ 78) തീര്‍ത്ത വെടിക്കെട്ടുകൂടിയായപ്പോള്‍ പാകിസ്താന്‍ ബൗളര്‍മാര്‍ കണക്കിന് പ്രഹരം ഏറ്റുവാങ്ങി. ഇതിനിടയില്‍ പേസ് ബൗളര്‍ ഹസന്‍ അലി 52 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയത് ശ്രദ്ധിക്കപ്പെടാതെ പോയി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് അസ്ഹര്‍ അലിയെ (ഏഴ്) ആദ്യം നഷ്ടമായെങ്കിലും ഓപണര്‍ ഷര്‍ജീല്‍ ഖാന്‍ (47 പന്തില്‍ 74) പ്രതീക്ഷ നല്‍കി. ശുഐബ് മാലിക് (47), മുഹമ്മദ് ഹഫീസ് (40), ബാബര്‍ അസം (31) എന്നിവര്‍ പിന്തുണനല്‍കിയെങ്കിലും 86 റണ്‍സ് അകലെ പാകിസ്താന്‍ ഇടറിവീണു.
 

Tags:    
News Summary - David warner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.