അമ്പയറുമായി തർക്കിച്ചതിന് ചെന്നൈ നായകൻ എം.എസ് ധോണിക്ക് പിഴ വിധിച്ച് ഐ.പി.എൽ അധികൃതര്‍. മാച്ച് ഫീയുടെ 50 ശതമാനമാണ് ധോണിക്ക് പിഴ വിധിച്ചത്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ബെൻ സ്റ്റോക്ക് എറിഞ്ഞ നിർണായകമായ അവസാന ഒാവറിലാണ് പ്രശ്നമുണ്ടായത്. ആറ് ബോളിൽ ജയിക്കാൻ ചെന്നെക്ക് വേണ്ടത് 18 റൺസ്. രവീന്ദ്ര ജഡേജയും മിച്ചൽ സാൻറനറും ആയിരുന്നു ക്രീസിൽ. ബെൻ സ്റ്റോക്സ് എറിഞ്ഞ പന്ത് അമ്പയർ നോബോൾ വിധിച്ചെങ്കിലും സ്ക്വയർ ലെഗിലുണ്ടായിരുന്ന അംപയർ ബ്രൂസ് ഓക്സൻഫോർഡ് അത് ലീഗൽ ബോളായി വിധിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്.
ബാറ്റ്സ്മാൻമാർ പന്തിൽ സംശയം പ്രകടിപ്പിക്കുന്നതിനിടെ ധോണി ഫീൽഡിലേക്ക് കയറി വന്ന് മാച്ച് ഒഫിഷ്യൽസുമായി വാദത്തിലേർപ്പെട്ടു. ക്യാപ്റ്റൻ കൂൾ എന്ന് അറിയപ്പെടുന്ന ധോണിയിൽ നിന്നും ഇത്തരത്തിലൊരു 'ചൂടാകൽ' ആരാധകരാരും പ്രതീക്ഷിച്ചിരുന്നില്ല. മത്സര ശേഷം പെരുമാറ്റ ചട്ടം ലഘിച്ചതിന് ധോണിക്ക് പിഴ വിധിച്ചെന്ന് ഐ.പി.എൽ പ്രസ് റിലീസിൽ അറിയിച്ചു.
മത്സരത്തിലെ അവസാന പന്ത് സിക്സറിന് പറത്തി സാൻറനർ ചെന്നൈക്ക് വിജയം സമ്മാനിച്ചു. 58 റൺസെടുത്ത ധോണി തന്നെയാണ് മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്.
When MS Dhoni lost his cool
— Shakti Solanki (@shaktisolanki00) April 12, 2019
Boss..... pic.twitter.com/v4wJ7r98pf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.