ഒാക്ലൻഡ്: ട്രെൻഡ് ബോൾട്ടും ടിം സൗത്തിയും ചേർന്ന് 20 ഒാവറിൽ ഇംഗ്ലണ്ടിെൻറ കഥ തീർത്തു. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിഖ്യാതമായ ഇംഗ്ലീഷ് ബാറ്റിങ് നിര തകർന്നുവീണത് 58 റൺസിന്. പത്ത് ഒാവർ വീതം ചെയ്ത ബോൾട്ടും (32ന് ആറ്) സൗത്തിയുമാണ് (25ന് നാല്) ഇംഗ്ലണ്ടിെൻറ നെട്ടല്ലൊടിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ആദ്യ ദിനം കളി നിർത്തുേമ്പാൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തിട്ടുണ്ട്. 117 റൺസിെൻറ ലീഡ്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താകേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ നാണക്കേടിൽനിന്ന് രക്ഷിച്ചതിന് വാലറ്റതാരം ക്രെയ്ഗ് ഒാവർട്ടന് (25 പന്തിൽ 33 നോട്ടൗട്ട്) നന്ദി പറയണം. ഒമ്പതിന് 27 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 58ൽ എത്തിച്ചത് ഒാവർട്ടെൻറ ഒറ്റയാൾ പോരാട്ടമാണ്. മികച്ച ലീഡിലേക്ക് കുതിക്കുന്ന ന്യൂസിലൻഡിനായി നായകൻ കെയ്ൻ വില്യംസണും (91) ഹെൻറി നിക്കോൾസും (24) ക്രീസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.