ലീഡ്സ്: ലോകകപ്പ് ഡ്രസ് റിഹേഴ്സൽ പരമ്പരയിലെ അഞ്ചാം മത്സരത്തിൽ പാകിസ്താനെ 54 റ ൺസിന് തോൽപിച്ച് ഇംഗ്ലണ്ടിന് പരമ്പര വിജയം. മഴമൂലം ഉപേക്ഷിച്ച ആദ്യ ഏകദിനം ഒഴി കെ 4-0ത്തിനാണ് ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകൾ ഇംഗ്ലണ്ടിൽ മികച്ച ട്രാക്ക് റെക്കോഡു ള്ള പാകിസ്താനെ തരിപ്പണമാക്കിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സിെൻറ മികവിലായിരുന്നു അവസാന അങ്കത്തിലെ ജയം.
കളിച്ച നാലു മത്സരത്തിലും 300ലധികം സ്കോർ കണ്ടെത്തിയ ഇംഗ്ലണ്ട്, ലോകകപ്പിൽ എതിരാളികൾക്കുള്ള മുന്നറിയിപ്പുകൂടിയാണ്. 373/3, 359/4, 341/7, 351/9 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ടിെൻറ സ്കോർ. ആദ്യം ബാറ്റുചെയ് ഇംഗ്ലണ്ട് ജോ റൂട്ട് (84), ക്യാപ്റ്റൻ ഒായിൻ മോർഗൻ (76), ജോസ് ബട്ലർ (34), ജെയിംസ് വിൻസ് (33), ജോണി ബെയർസ്റ്റോ (32) എന്നിവരുടെ മികവിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 46.5 ഒാവറിൽ 297 റൺസിന് പുറത്തായി.
ക്യാപ്റ്റൻ സർഫ്രാസ് അഹ്മദ് (97), ബാബർ അസം (80) എന്നിവരും വാലറ്റത്തിൽ മുഹമ്മദ് ഹസ്നൈനും (28) പൊരുതിയെങ്കിലും ആശ്വാസജയം കുറിക്കാൻ പാക് നിരക്കായില്ല. സർഫ്രാസും അസമും ചേർന്ന് നാലാം വിക്കറ്റിൽ ചേർത്ത 146 റൺസ് കൂട്ടുകെട്ട് പാകിസ്താനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതിനാൽ പതനം പൂർണമായി.
മുൻനിര ബാറ്റ്സ്മാന്മാരായ ഫഖർ സമാൻ (0), ആദിൽ അലി (5), മുഹമ്മദ് ഹഫീസ് (0) എന്നിവർ പരാജയമായപ്പോൾ വാലറ്റക്കാരായ ഇമാദ് വസീം (25), ഷഹീൻ അഫ്രീദി (19 നോട്ടൗട്ട്), ഹസൻ അലി (11) എന്നിവരുടെ പ്രകടനമാണ് തോൽവിഭാരം കുറച്ചത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് രണ്ടും ഡേവിഡ് വില്ലി ഒരു വിക്കറ്റും നേടി. പാകിസ്താനായി നാലു വിക്കറ്റ് വീഴ്ത്തിയ അഫ്രീദിയും മൂന്നു വിക്കറ്റ് വീഴ്ത്തിയ വസീമും തിളങ്ങി. ജേസൺ റോയിയാണ് പരമ്പരയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.