ലീഡ്സ്: നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ടിന് പരമ്പര. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് 44.3 ഒാവറിൽ ആതിഥേയർ അടിച്ചെടുത്തു. സെഞ്ച്വറി നേടിയ ജോ റൂട്ടിെൻറയും(100) അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഒയിൻ മോർഗെൻറയും(88) തകർപ്പൻ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് അനായാസ ജയം ഒരുക്കിയത്.
186 റൺസിെൻറ കൂറ്റൻ പാർട്ണർഷിപ്പൊരുക്കി ഇരുവരും പുറത്താകാതെ നിന്നു. ജെയിംസ് വിൻസ്(27), ജോണിബെയർസ്റ്റോ(30) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സ്കോർ: ഇന്ത്യ-256/8(50 ഒാവർ), ഇംഗ്ലണ്ട് 260/2(44.3 ഒാവർ).
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ഇംഗ്ലണ്ട് കൈക്കലാക്കിയത്. 2016 ജനുവരിയിൽ ആസ്േട്രലിയയോട് പരമ്പര കൈവിട്ടതിനുശേഷം ഇതാദ്യമായാണ് കോഹ്ലിയും കൂട്ടരും പരമ്പരതോൽവി ഏറ്റുവാങ്ങുന്നത്.
മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാൻ മധ്യനിര പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ പോരാട്ടം എട്ടുവിക്കറ്റ് നഷ്ടത്തിൽ 256 റൺസിൽ ഒതുങ്ങിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി (72 പന്തിൽ 71), ശിഖർ ധവാൻ (44), എം.എസ്. ധോണി (42) എന്നിവരാണ് ഇന്ത്യൻ സ്കോറിങ്ങിന് നേതൃത്വം വഹിച്ചത്. മറ്റാർക്കും തിളങ്ങാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.