തിരുവനന്തപുരം: ലോകകപ്പിലേക്കുള്ള ടീം തെരഞ്ഞെടുപ്പ് ബി.സി.സി.ഐക്ക് തലവേദനയാകുമ െന്ന് സൂചന നൽകി ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എക്ക് വമ്പൻ ജയം. വെള്ളിയാഴ്ച കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന രണ്ടാം ഏകദിനത്തിൽ 138 റൺസിനാണ് ഇംഗ്ലണ്ടിനെ നീലപ്പട പൊളിച്ചടുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുത്തപ്പോൾ, ഇംഗ്ലണ്ടിെൻറ മറുപടി 37.4 ഓവറിൽ 165 റൺസിൽ ഒതുങ്ങി. വിജയത്തോടെ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
ഏകദിന സ്ക്വാഡിലേക്ക് കണ്ണുംനട്ടിരിക്കുന്ന ക്യാപ്റ്റൻ അജിൻക്യ രഹാെനയുടെയും (91) ഹനുമ വിഹാരിയുടെയും (92) ശ്രേയസ് അയ്യരുടെയും (65) അർധ സെഞ്ച്വറികൾ ഇന്ത്യക്ക് അടിത്തറപാകി. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ സാംബില്ലിങ്സ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപണർ രഹാനെ ടെസ്റ്റ് താരമെന്ന് മുദ്രകുത്തുന്നവർക്ക് ബാറ്റുകൊണ്ട് മറുപടി പറഞ്ഞപ്പോൾ നാല് കൂറ്റൻ സിക്സും അത്രതന്നെ ഫോറും പിറന്നു. രണ്ടാം വിക്കറ്റിൽ രഹാനെ-വിഹാരി സഖ്യം 181 റൺസ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സാംബില്ലിങ്സ് ക്രീസിൽ നിലയുറപ്പിക്കുംമുമ്പേ (12) മടങ്ങി. ഇന്ത്യക്കായി മായങ്ക് മാർകണ്ഡെ മൂന്നു വിക്കറ്റ് വീഴ്ത്തി. വിഹാരിയാണ് കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.