ബർമിങ്ഹാം: ഇംഗ്ലീഷ് പിച്ചുകളിൽ മുട്ടുവിറക്കുന്ന ചരിത്രം മാറ്റിയെഴുതുമെന്ന വീരവാദവുമായി എത്തിയ ഇന്ത്യക്ക് ആദ്യ പരീക്ഷയിൽതന്നെ കാലിടറുന്നു. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിെൻറ പേസാക്രമണത്തിൽ ഇന്ത്യൻ നിര ബാറ്റ് വെച്ച് കീഴടങ്ങിയപ്പോൾ അഞ്ച് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയർക്ക് മേൽക്കൈ. ഇംഗ്ലണ്ടിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 287 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 274 റൺസിന് പുറത്ത്. ഒരു ഘട്ടത്തിൽ 200 റൺസിന് മുമ്പ് വീഴുമെന്ന് തോന്നിച്ചെങ്കിലും നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിൽ 274 റൺസെടുത്തു. നിലവിൽ ഇംഗ്ലണ്ടിന് 13 റൺസ് ലീഡുണ്ട്. 225 പന്തിൽ 149 റൺസെടുത്ത നായകന് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്.
രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഇടൈങ്കയൻ പേസർ സാം കുറാനായിരുന്നു ഇംഗ്ലണ്ട് നിരയിലെ താരം. െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കളിച്ച മുൻ ഇംഗ്ലണ്ട് വലൈങ്കയൻ പേസർ ടോം കുറാെൻറ ഇളയ സഹോദരനായ സാം കുറാൻ 68 റൺസിന് നാല് വിക്കറ്റുമായാണ് തിളങ്ങിയത്. ബെൻ സ്റ്റോക്സും ജെയിംസ് ആൻഡേഴ്സനും ആദിൽ റാഷിദും രണ്ട് വീതം വിക്കറ്റുകളെടുത്തു. നേരത്തെ 100 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു.
നായകൻ വിരാട് കോഹ്ലിയുടെ ചെറുത്തുനിൽപ് മാത്രമാണ് ഇന്ത്യക്ക് ശുഭവാർത്ത. ഭാഗ്യത്തിെൻറകൂടി അകമ്പടിയോടെ ബാറ്റേന്തിയ കോഹ്ലി 22ാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് കുറിച്ചത്. 14 ഒാവറിൽ 50 റൺസെത്തി നിൽക്കെ മുരളി വിജയ്യെ (20) നഷ്ടമായതോടെയാണ് ഇന്ത്യയുടെ തകർച്ച തുടങ്ങിയത്. തൊട്ടുപിന്നാലെ 4 റൺസെടുത്ത് ലോേകഷ് രാഹുലും കൂടാരം കയറി. 16ാം ഒാവറിൽ ശിഖർ ധവാെൻറ വിക്കറ്റ് പോകുേമ്പാൾ ഇന്ത്യയുടെ സമ്പാദ്യം 59.
തുടർന്ന് നായകൻ വിരാട് കോഹ്ലിയുമൊത്ത് റൺസുയർത്താൻ ശ്രമിച്ച അജിൻക്യ രഹാനെയും 15 റൺസെടുത്ത് മടങ്ങുകയായിരുന്നു. ദിനേഷ് കാർത്തിക്കിനെ സംപൂജ്യനായാണ് സ്റ്റോക്സ് തിരിച്ചയച്ചത്. തുടർന്ന് വിരാട് കോഹ്ലിയും ഹർദ്ദിക് പാണ്ഡ്യയും സ്കോറുയർത്താൻ ശ്രമിച്ചുനോക്കിയെങ്കിലും സാം കുറാെൻറ പന്തിൽ പാണ്ഡ്യ എൽ.ബിയിൽ കുടുങ്ങി. തുടർന്ന് വാലറ്റക്കാരുമായി പടനയിച്ച കോഹ്ലി ടീമിെൻറ സ്കോർ 250 കടത്തി.
ടോസ് നേടിയ ഇംഗ്ലീഷ് നായകൻ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 80 റൺസെടുത്ത ജോ റൂട്ടിെൻറയും 42 റൺസെടുത്ത കീറ്റൺ ജെന്നിങ്സിെൻറയും മികവിലാണ് 287 റൺസെടുത്തത്. ഇന്ത്യക്ക് വേണ്ടി സ്പിന്നർ അശ്വിൻ നാല് വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.