ലണ്ടൻ: ആദ്യ ടെസ്റ്റിൽ തോൽക്കുക, പിന്നെ കരുത്തരായി തിരിച്ചെത്തുക. കഴിഞ്ഞ അഞ്ചു വർഷമായി സ്വന്തം മണ്ണിൽ ഇംഗ്ലീഷുകാരുടെ പതിവാണിത്. ഇൗ പതിവിലാണ് ഇപ്പോൾ ആരാധകരുടെ വിശ്വാസവും. ബെൻ സ്റ്റോക്സിെൻറ ക്യാപ്റ്റൻസി പരീക്ഷണത്തിൽ തോറ്റതിെൻറ ക്ഷീണമെല്ലാം സ്ഥിരം നായകൻ ജോ റൂട്ട് തിരിച്ചെത്തുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ബാറ്റിലും ബാളിലും ഇംഗ്ലീഷുകാർ തീർത്തും പരാജയപ്പെട്ടു. സ്റ്റുവർട്ട് ബ്രോഡിനെ ഒഴിവാക്കിയതും മഴയുടെ ഇൗർപ്പം നിലനിൽക്കുന്ന പിച്ചിൽ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തതും ക്യാപ്റ്റൻ സ്റ്റോക്സിനെതിരെ വിമർശനമായി മാറി. ജോസ് ബട്ലർ തീർത്തും നിരാശപ്പെടുത്തി. ബൗളിങ്ങിൽ ജൊഫ്ര ആർച്ചർ, മാർക്വുഡ് പേസ് കൂട്ടും ശരാശരിമാത്രമായിരുന്നു. അതേസമയം, ബാറ്റിലും ബൗളിലും ഒാൾറൗണ്ട് പ്രകടനവുമായി ഇംഗ്ലണ്ട് മികച്ച ഫോമിലായിരുന്നു. മാഞ്ചസ്റ്ററിലാണ് രണ്ടാം ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.