ഇംഗ്ലണ്ട്​-വിൻഡീസ് ടെസ്​റ്റ്​​ ആവേശകരമായ അന്ത്യത്തിലേക്ക്​

ല​ണ്ട​ൻ: വി​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്​​റ്റ്​ ആവേശകരമായ അന്ത്യത്തിലേക്ക്​. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ലീ​ഡ്​ വ​ഴ​ങ്ങി​യ ആ​തി​ഥേ​യ​ർ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ന​ടു​നി​വ​ർ​ത്തി പി​ടി​ച്ചു നി​ൽ​ക്കാൻ ശ്രമിച്ചെങ്കിലും തുടരെ വിക്കറ്റുകൾ നഷ്​ടമായത്​ തിരിച്ചടിയായി.

ആറുവിക്കറ്റ്​ നഷ്​ടത്തിന്​ 267 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്​. ​ ഓ​പ​ണ​ർ​മാ​രാ​യ റോ​റി ബേ​ൺ​സും (42), ഡൊ​മി​നി​ക്​ സി​ബ്​​ലി​യും (50) ന​ൽ​കി​യ തു​ട​ക്കം മു​ത​ലെ​ടു​ത്ത ഇംഗ്ലണ്ടിനായി സാക്​ ​ക്രൗലി 76ഉം ബെൻ സ്​റ്റോക്​സ്​ 46ഉം റൺസെടുത്തു. നിലവിൽ 153 റൺസി​​െൻറ ലീഡാണ്​ ഇംഗ്ലണ്ടിനുള്ളത്​.  

അവസാന ദിനമായ നാളെ ഇംഗ്ലണ്ടി​​െൻറ ശേഷിക്കുന്ന വിക്കറ്റുകൾ സ്വന്തമാക്കി വിജയത്തിലേക്ക്​ ബാറ്റുവീശാനാകും വിൻഡീസി​​െൻറ ശ്രമം. 
നേ​ര​ത്തെ ഇം​ഗ്ല​ണ്ടി​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ സ്​​കോ​റാ​യ 204നെ​തി​രെ 318 റ​ൺ​സെ​ടു​ത്താ​ണ്​ വി​ൻ​ഡീ​സ്​ ലീ​ഡ്​ പി​ടി​ച്ച​ത്. 

Tags:    
News Summary - england westindies test news updates-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.